ബൂ​ത്തി​ലെ​ത്തി വോ​ട്ട് ചോ​ദി​ച്ചു; രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​നെ​തി​രേ എ​ൽ​ഡി​എ​ഫ് പ​രാ​തി
Sunday, May 19, 2019 10:31 AM IST
പി​ലാ​ത്ത​റ: കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​നെ​തി​രേ പ​രാ​തി​യു​മാ​യി എ​ൽ​ഡി​എ​ഫ്. റീ​പോ​ളിം​ഗ് ന​ട​ക്കു​ന്ന പി​ലാ​ത്ത​റ​യി​ലെ ബൂ​ത്ത് ന​ന്പ​ർ 19ൽ ​ക്യൂ​വി​ൽ​നി​ന്ന​വ​രോ​ട് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ വോ​ട്ട് ചോ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി.

എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ക​ൺ​വീ​ന​റാ​ണ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ബൂ​ത്തി​ലെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​കു​മെ​ന്നും, പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ന​ട​ത്തി​യ​തി​ന് സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.