"എ​ല്ലാ അ​ച്ഛ​നും അ​ത് ആ​ഗ്ര​ഹി​ക്കു​ന്നു’; മ​ക​നെ മ​ന്ത്രി​യാക്കു​മെ​ന്ന് സൂ​ചി​പ്പി​ച്ച് പ​സ്വാ​ൻ
Sunday, May 26, 2019 6:52 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക് ജ​ന​ശ​ക്തി പാ​ർ​ട്ടി നേ​താ​വ് രാം ​വി​ലാ​സ് പ​സ്വാ​ന്‍റെ മ​ക​ൻ ചി​രാ​ഗ് പ​സ്വാ​നെ മോ​ദി കാ​ബി​ന​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്നു സൂ​ച​ന. ബി​ഹാ​റി​ലെ ജു​മു​യി​യി​ൽ​നി​ന്നു ര​ണ്ട​ര​ല​ക്ഷ​ത്തി​ന​ടു​ത്ത് വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ചി​രാ​ഗ് ജ​യി​ച്ച​ത്. ഇ​തു​ൾ​പ്പെ​ടെ ആ​റു സീ​റ്റു​ക​ളാ​ണ് എ​ൽ​ജെ​പി​ക്കു ല​ഭി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​നു​ശേ​ഷം ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തോ​ടു സം​സാ​രി​ക്ക​വെ​യാ​ണ് പ​സ്വാ​ൻ ചി​രാ​ഗി​നെ മോ​ദി​യു​ടെ കാ​ബി​ന​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തു സം​ബ​ന്ധി​ച്ചു സൂ​ച​ന ന​ൽ​കി​യ​ത്.

എ​ല്ലാ അ​ച്ഛ​നും അ​ത് ആ​ഗ്ര​ഹി​ക്കു​ന്നു. ഞാ​ൻ എ​ന്തു​കൊ​ണ്ട് ആ​ഗ്ര​ഹി​ച്ചു​കൂ​ടാ?. അ​തേ, ഞാ​ൻ അ​ത് ആ​ഗ്ര​ഹി​ക്കു​ന്നു. ചി​രാ​ഗ് പ​സ്വാ​നാ​ണ് എ​ൽ​ജെ​പി പാ​ർ​ല​മെ​ന്‍റ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ. പാ​ർ​ട്ടി​യി​ൽ​നി​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ ആ​രെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം തീ​രു​മാ​നി​ക്കും- ചി​രാ​ഗി​നെ കാ​ബി​ന​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മോ എ​ന്ന ചോ​ദ്യ​ത്തോ​ടു പ​സ്വാ​ൻ ഇ​ങ്ങ​നെ പ്ര​തി​ക​രി​ച്ചു.

ചി​രാ​ഗി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റും ജു​മു​യി​യി​ൽ എ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.