കാ​ഷ്മീ​രി​ലെ രാ​ഷ്ട്ര​പ​തി ഭ​ര​ണം ആ​റു മാ​സ​ത്തേ​ക്ക് ദീ​ർ​ഘി​പ്പി​ച്ചു
Wednesday, June 12, 2019 10:40 PM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു​കാ​ഷ്മീ​രി​ലെ രാ​ഷ്ട്ര​പ​തി ഭ​ര​ണം ആ​റു മാ​സ​ത്തേ​ക്കു കൂ​ടി ദീ​ർ​ഘി​പ്പി​ച്ചു. ജൂ​ലൈ മൂ​ന്നു മു​ത​ൽ ആ​റു മാ​സ​ത്തേ​ക്കാ​ണ് ദീ​ർ​ഘി​പ്പി​ച്ച​ത്. ര​ണ്ടാം എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

2018 ഡി​സം​ബ​ർ 19 മു​ത​ൽ കാ​ഷ്മീ​രി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണ​മാ​ണ്. പി​ഡി​പി സ​ഖ്യ സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ ബി​ജെ​പി പി​ൻ​വ​ലി​ച്ച​തോ​ടെ​യാ​ണ് സം​സ്ഥാ​നം രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ലാ​യ​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഈ ​വ​ർ​ഷം അ​വ​സാ​നം ന​ട​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഓ​ഗ​സ്റ്റി​ൽ അ​മ​ർ​നാ​ഥ് തീ​ർ​ഥാ​ട​നം അ​വ​സാ​നി​ക്കു​ന്ന​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.