മു​ഹ​മ്മ​ദ് ഹ​നീ​ഷി​നെ കൊച്ചി മെട്രോ എംഡി സ്ഥാനത്തുനിന്നും നീക്കി
Wednesday, June 12, 2019 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​എം​ആ​ര്‍​എ​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് ഹ​നീ​ഷി​നെ ത​ല്‍​സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി. ഹ​നീ​ഷി​നെ വ്യ​വ​സാ​യ വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​യി മാ​റ്റി നി​യ​മി​ക്കാ​ന്‍ മ​ന്ത്രി​സഭായോ​ഗം തീ​രു​മാ​നി​ച്ചു. പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ല വി​വാ​ദ​ത്തെ തു​ട​ര്‍​ന്നാ​ണ് മാ​റ്റ​മെ​ന്നാ​ണ് സൂ​ച​ന.​

സാം​സ്‌​കാ​രി​ക വ​കു​പ്പ് സെ​ക്ര​ട്ട​റി റാ​ണി ജോ​ര്‍​ജി​ന് നി​ല​വി​ലു​ള്ള ചു​മ​ത​ല​ക​ള്‍​ക്കു പു​റ​മെ കേ​ര​ള സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് മ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​ടെ ചു​മ​ത​ല കൂ​ടി ന​ല്‍​കും. പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി എ. ​ഷാ​ജ​ഹാ​ന് നി​ല​വി​ലു​ള്ള ചു​മ​ത​ല​ക​ള്‍​ക്കു പു​റ​മെ സൈ​നി​ക ക്ഷേ​മ വ​കു​പ്പ്, പ്രി​ന്‍റിം​ഗ് ആ​ൻഡ് സ്റ്റേ​ഷ​ന​റി എ​ന്നി​വ​യു​ടെ ചു​മ​ത​ല കൂ​ടി ന​ല്‍​കും.​

എ​റ​ണാ​കു​ളം ക​ളക്ട​ര്‍ മു​ഹ​മ്മ​ദ് സ​ഫീ​റു​ള്ള​യെ എ​സ്‌സി- എ​സ്ടി വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ക​മ്മീ​ഷ​ണ​റാ​യി മാ​റ്റി നി​യ​മി​ക്കും. വി​വ​ര​സാ​ങ്കേ​തി​കവി​ദ്യാ വ​കു​പ്പ് ജോ​യിന്‍റ് സെ​ക്ര​ട്ട​റി​യു​ടെ അ​ധി​ക ചു​മ​ത​ല​യും അ​ദ്ദേ​ഹം വ​ഹി​ക്കും. ക​ണ്ണൂ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍ മീ​ര്‍ മു​ഹ​മ്മ​ദ് അ​ലി​യെ ശു​ചി​ത്വ​മി​ഷ​ന്‍ ഡ​യ​റ​ക്ട​റാ​യി മാ​റ്റി നി​യ​മി​ക്കാ​നും ബുധനാഴ്ച ചേർന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.