ആ​കാ​ശ​ത്ത് വി​മാ​ന​ത്തി​ന് ഇ​ള​ക്കം, യാ​ത്ര​ക്കാ​ർ പ​റ​ന്നു; 35 പേ​ർ​ക്കു പ​രി​ക്ക്
Friday, July 12, 2019 6:48 AM IST
വാ​ൻ​കൂ​വ​ർ: ആ​കാ​ശ​ഗ​ർ​ത്ത​ത്തി​ൽ​പ്പെ​ട്ട് ആ​ടി​യി​ള​കി​യ വി​മാ​ന​ത്തി​ലെ 35 യാ​ത്ര​ക്കാ​ർ​ക്കു പ​രി​ക്ക്. വ്യാ​ഴാ​ഴ്ച കാ​ന​ഡ​യി​ലെ വാ​ൻ​കൂ​വ​റി​ൽ​നി​ന്നു സി​ഡ്നി​യി​ലേ​ക്കു പോ​യ എ​യ​ർ കാ​ന​ഡ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ലാ​യ​ത്.

ഹ​വാ​യി പി​ന്നി​ട്ട ഉ​ട​നെ​യാ​ണ് വി​മാ​നം ഇ​ള​കി​യ​ത്. 284 യാ​ത്ര​ക്കാ​രാ​ണു ബോ​യിം​ഗ് 777-200 വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് വി​മാ​നം ഹ​വാ​യി​യി​ലേ​ക്കു ത​ന്നെ തി​രി​ച്ചു​വി​ട്ടു. ഹ​വാ​യി​യി​ലെ ഹോ​ണോ​ലു​ലു വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്കു ചി​കി​ത്സ ന​ൽ​കി.

വി​മാ​നം ഇ​ള​ക​വെ യാ​ത്ര​ക്കാ​രി​ൽ മി​ക്ക​വ​രും വി​മാ​ന​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ ഇ​ടി​ച്ചെ​ന്നും പി​ന്നീ​ട് നി​ല​ത്തു​വീ​ണെ​ന്നും യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. വി​മാ​ന​ത്തി​നു​ള്ളി​ൽ യാ​ത്ര​ക്കാ​ർ പ​റ​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നു യാ​ത്ര​ക്കാ​രി ജെ​സ് സ്മി​ത്ത് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.