ക​ര്‍​ണാ​ട​ക​യി​ല്‍ അ​നു​ന​യ​നീ​ക്ക​ങ്ങ​ൾ ശ​ക്ത​മാ​ക്കി നേ​താ​ക്ക​ൾ; രാ​ജി​വ​ച്ച എം​എ​ൽ​എ​മാ​രെ ക​ണ്ടു
Saturday, July 13, 2019 9:26 AM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ വി​ശ്വാ​സ​വോ​ട്ട് തേ​ടാ​ൻ ക​ർ​ണാ​ട​ക​ത്തി​ൽ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തി​ന് പി​ന്നാ​ലെ അ​നു​ന​യ​നീ​ക്ക​ങ്ങ​ളും സ​ജീ​വ​മാ​കു​ന്നു. വി​മ​ത​രെ അ​നു​ന​യി​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ്-ജെ​ഡി​എ​സ് സ​ഖ്യ​ത്തി​ന്‍റെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ത​ന്നെ രം​ഗ​ത്തി​റ​ങ്ങി.

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഡി.​കെ.​ശി​വ​കു​മാ​ർ രാ​ജി​വ​ച്ച മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ എം.​ടി.​ബി നാ​ഗ​രാ​ജു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. രാ​ജി തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് നാ​ഗ​രാ​ജി​ന്‍റെ വ​സ​തി​യി​ലെ​ത്തി​യ ശി​വ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ നാ​ഗ​രാ​ജി​ന്‍റെ തീ​രു​മാ​നം പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

രാ​ജി​വ​ച്ച കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രു​മാ​യി കു​മാ​ര​സ്വാ​മി​യും സം​സാ​രി​ച്ചി​രു​ന്നു. വി​മ​ത എം​എ​ൽ​എ​മാ​രാ​യ രാ​മ​ലിം​ഗ റെ​ഡ്ഡി, റോ​ഷ​ൻ ബെ​യ്ഗ്, ആ​ന​ന്ദ് സിം​ഗ് എ​ന്നി​വ​രെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യാ​ണ് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യും രം​ഗ​ത്തി​റ​ങ്ങി​യ​ത്. ഇ​വ​ർ രാ​ജി തീ​രു​മാ​നം പി​ൻ​വ​ലി​ക്കു​മോ എ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.

തി​ങ്ക​ളാ​ഴ്ച​യോ ബു​ധ​നാ​ഴ്ച​യോ സ്പീ​ക്ക​ർ വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ന് അ​നു​മ​തി ന​ൽ​കി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തി​നു മു​ന്നോ​ടി​യാ​യി കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രെ ക​ഴി​ഞ്ഞ​ദി​വ​സം യ​ശ്വ​ന്ത​പു​ര​യി​ലെ താ​ജ് ഹോ​ട്ട​ലി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.