കെ.​എം. ബ​ഷീ​റി​ന്‍റെ ഭാ​ര്യ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കും
Wednesday, August 14, 2019 12:34 PM IST
തി​രു​വ​ന​ന്ത​പു​രം: ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍റെ കാ​ർ ഇ​ടി​ച്ച് മ​രി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​ന്‍റെ ഭാ​ര്യ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കും. ഇ​ന്നു ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് തി​രൂ​രി​ലെ മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​യി​രി​ക്കും ജോ​ലി ന​ൽ​കു​ക. ബ​ഷീ​റി​ന്‍റെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യ​മാ​യി ആ​റു​ല​ക്ഷം രൂ​പ ന​ൽ​കാ​നും മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.