സ്വർണ വില കുറഞ്ഞു
Monday, August 19, 2019 11:27 AM IST
കൊച്ചി: സ്വർണ വില ഇന്ന് നേരിയ തോതിൽ കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. ഓഗസ്റ്റ് 15ന് പവന്‍റെ വില 28,000 എന്ന സർവകാല റിക്കാർഡിൽ എത്തിയിരുന്നു. പിന്നീട് നാല് ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്.

27,840 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 3,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.