വി​ക്രം റാ​ത്തോ​ർ ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് കോ​ച്ച്
Thursday, August 22, 2019 11:40 PM IST
മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പു​തി​യ ബാ​റ്റിം​ഗ് കോ​ച്ചാ​യി മു​ൻ ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ വി​ക്രം റാ​ത്തോ​റി​നെ നി​യ​മി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. നി​ല​വി​ലെ ബാ​റ്റിം​ഗ് കോ​ച്ച് സ​ഞ്ജ​യ് ബാം​ഗ​റി​ന് പ​ക​ര​മാ​ണ് റാ​ത്തോ​ർ‌ എ​ത്തു​ന്ന​ത്.

ഇ​ന്ത്യ​ൻ ടീം ​ചീ​ഫ് സെ​ല​ക്ട​ർ എം.​എ​സ്.​കെ പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. 1996ലാ​ണ് റാ​ത്തോ​ർ ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം​പി​ടി​ച്ച​ത്. രാ​ജ്യ​ത്തി​നാ​യി ആ​റ് ടെ​സ്റ്റു​ക​ളും ഏ​ഴ് ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളും ക​ളി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ലെ ബൗ​ളിം​ഗ് കോ​ച്ച് ഭ​ര​ത് അ​രു​ണും ഫീ​ൽ​ഡിംഗ് ​കോ​ച്ച് ആ​ർ. ശ്രീ​ധ​റും തു​ട​രാ​നു​മാ​ണ് ചീ​ഫ് സെ​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.