പാ​ക്കി​സ്ഥാ​ന് വീ​ണ്ടും തി​രി​ച്ച​ടി: കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടി​ല്ലെ​ന്ന് യു​എ​ൻ
Wednesday, September 11, 2019 6:06 PM IST
യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ്: ജ​മ്മു കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന പാ​ക്കി​സ്ഥാ​ന്‍റെ ആ​വ​ശ്യ​ത്തി​ന് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ൽ തി​രി​ച്ച​ടി. കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ല്‍ യു​എ​ൻ ഇ​ട​പെ​ടി​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​ലെ പ​ഴ​യ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നും യു​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന്‍റെ വ​ക്താ​വ് സ്റ്റീ​ഫ​ന്‍ ഡു​ജാ​റി​ക്ക് അ​റി​യി​ച്ചു.

വി​ഷ​യ​ത്തി​ൽ യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട​താ​ണ്. ച​ർ​ച്ച​യി​ലൂ​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹം ഇ​രു​വി​ഭാ​ഗ​ങ്ങ​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും സ്റ്റീ​ഫ​ന്‍ ഡു​ജാ​റി​ക്ക് വ്യ​ക്ത​മാ​ക്കി. ജ​മ്മു കാ​ഷ്മീ​രി​ൽ യു​എ​ന്നി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന പാ​ക്കി​സ്ഥാ​ന്‍റെ നി​ല​പാ​ടി​നാ​ണ് ഇ​തോ​ടെ തി​രി​ച്ച​ടി​യാ​യി​രി​ക്കു​ന്ന​ത്.

കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​തെ​യി​രു​ന്നാ​ൽ യു​എ​ൻ സ​മി​തി​യെ ലോ​കം ക​ളി​യാ​ക്കു​മെ​ന്ന് യു​എ​ൻ മ​നു​ഷ്യാ​വ​കാ​ശ സ​മി​തി​യു​ടെ യോ​ഗ​ത്തി​ൽ പാ​ക് സം​ഘ​ത്തെ ന​യി​ച്ചു പ്ര​സം​ഗി​ക്ക​വേ പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ ​മു​ഹ​മ്മ​ദ് ഖു​റേ​ഷി പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പാ​ക്കി​സ്ഥാ​ൻ ഉ​ന്ന​യി​ച്ച​ത് കെ​ട്ടി​ച്ച​മ​ച്ച ആ​രോ​പ​ണ​ങ്ങ​ളാ​ണെ​ന്നും വാ​ദ​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്നു​മാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ മ​റു​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.