നി​ര​വ​ധി​യാ​യ ഭാ​ഷ​ക​ൾ ഇ​ന്ത്യ​യു​ടെ ദൗ​ർ​ബ​ല്യ​മ​ല്ല; ഏ​ക​ഭാ​ഷാ വാ​ദ​ത്തി​ൽ രാ​ഹു​ൽ
Monday, September 16, 2019 8:32 PM IST
ന്യൂ​ഡ​ൽ​ഹി: അ​മി​ത് ഷാ​യു​ടെ ഏ​ക​ഭാ​ഷാ വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഇ​ന്ത്യ​യി​ലെ നി​ര​വ​ധി​യാ​യ ഭാ​ഷ​ക​ൾ രാ​ജ്യ​ത്തി​ന്‍റെ ദൗ​ർ​ബ​ല്യ​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.

ഒ​റി​യ, മ​റാ​ത്തി, ക​ന്ന​ഡ, ഹി​ന്ദി, ത​മി​ഴ്, ഇം​ഗ്ലീ​ഷ്, ഗു​ജ​റാ​ത്തി, ബം​ഗാ​ളി, ഉ​ർ​ദു, പ​ഞ്ചാ​ബി, കൊ​ങ്ക​ണി, മ​ല​യാ​ളം, തെ​ലു​ങ്ക്, ആ​സാ​മീ​സ്, ബോ​ഡോ, ഡോ​ഗ്രി, മൈ​ഥി​ലി, നേ​പ്പാ​ളി, സം​സ്കൃ​തം, കാ​ഷ്മീ​രി, സി​ന്ധി, സ​ന്താ​ളി, മ​ണി​പ്പു​രി എ​ന്നി​ങ്ങ​നെ ഇ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഷ​ക​ളു​ടെ പേ​രു​ക​ൾ എ​ടു​ത്തു​പ​റ​ഞ്ഞാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്.
രാ​ജ്യ​ത്തെ ഒ​രു​മി​പ്പി​ക്കാ​ൻ ഹി​ന്ദി ഭാ​ഷ​യ്ക്കാ​ണു ക​ഴി​യു​ക​യെ​ന്നാ​ണ് അ​മി​ത് ഷാ ​ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത്. ഒ​രു രാ​ജ്യം ഒ​രു ഭാ​ഷ എ​ന്ന അ​മി​ത് ഷാ​യു​ടെ നീ​ക്ക​ത്തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു. ഹി​ന്ദി അ​ടി​ച്ചേ​ൽ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു ക​ന്ന​ഡ, ത​മി​ഴ് സം​ഘ​ട​ന​ക​ൾ തെ​രു​വി​ൽ ജാ​ഥ​ക​ൾ ന​ട​ത്തി.

സാ​ന്പ​ത്തി​ക മു​ര​ടി​പ്പ് അ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്നു ശ്ര​ദ്ധ​തി​രി​ക്കാ​നാ​ണു ഹി​ന്ദി അ​ടി​ച്ചേ​ൽ​പി​ക്കാ​ൻ വീ​ണ്ടും ശ്ര​മം ന​ട​ത്തു​ന്ന​തെ​ന്നു കോ​ണ്‍​ഗ്ര​സ്, ഡി​എം​കെ, അ​ണ്ണാ ഡി​എം​കെ, തൃ​ണ​മൂ​ൽ, സി​പി​എം, സി​പി​ഐ തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ൾ ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.