ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്കാ​ൻ ത​യാ​റാ​റെ​ന്നു 13 ക​ന്പ​നി​ക​ൾ; തീ​രു​മാ​നം ചൊ​വ്വാ​ഴ്ച
Monday, September 16, 2019 10:10 PM IST
കൊ​ച്ചി: ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള ക​ന്പ​നി​ക​ളെ ക്ഷ​ണി​ച്ചു മ​ര​ട് ന​ഗ​ര​സ​ഭ ന​ൽ​കി​യ പ​ര​സ്യ​ത്തെ​ത്തു​ട​ർ​ന്നു 13 ക​ന്പ​നി​ക​ൾ താ​ത്പ​ത്രം സ​മ​ർ​പ്പി​ച്ചു രം​ഗ​ത്തു​വ​ന്ന​താ​യി മ​ര​ട് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. കേ​ര​ള​ത്തി​ന് പു​റ​ത്തു​നി​ന്നു​ള്ള 13 ക​ന്പ​നി​ക​ളാ​ണു എ​ത്തി​യി​ട്ടു​ള്ള​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു താ​ൽ​പ്പ​ര്യ​പ​ത്രം സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന സ​മ​യം. ഇ​തി​ൽ​നി​ന്ന് ഒ​രു ക​ന്പ​നി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി ചൊ​വ്വാ​ഴ്ച​യു​ണ്ടാ​വും. വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചും മ​ദ്രാ​സ് ഐ​ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച​ശേ​ഷ​മാ​കും ക​ന്പ​നി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യെ​ന്നു മ​ര​ട് ന​ഗ​ര​സ​ഭ എ​ൻ​ജി​നീ​യ​ർ സു​ഭാ​ഷ് അ​റി​യി​ച്ചു.

ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്കാ​നു​ള്ള സു​പ്രീം കോ​ട​തി ഉ​ത്ത​ര​വു ന​ട​പ്പാ​കു​മോ എ​ന്ന ആ​ശ​ങ്ക ചു​റ്റി​ലും നി​ഴ​ലി​ക്കു​ന്പോ​ഴും ഉ​ട​മ​ക​ൾ​ക്കു പി​ന്തു​ണ​യു​മാ​യി കൂ​ടു​ത​ൽ സം​ഘ​ട​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.