കാ​വി ധ​രി​ച്ച​വ​ർ ക്ഷേ​ത്ര​ത്തി​ൽ​പോ​ലും ബ​ലാ​ത്സം​ഗം ന​ട​ത്തു​ന്നു: ദി​ഗ് വി​ജ​യ് സിം​ഗ്
Tuesday, September 17, 2019 7:30 PM IST
ഭോ​പ്പാ​ൽ: വീ​ണ്ടും വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് ദി​ഗ് വി​ജ​യ് സിം​ഗ്. കാ​വി ധ​രി​ച്ച​വ​ർ ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ പോ​ലും ബ​ലാ​ത്സം​ഗ​ങ്ങ​ൾ ന​ട​ത്തു​ന്നു​വെ​ന്നാ​ണു കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ പ​രാ​മ​ർ​ശം. മ​ധ്യ​പ്ര​ദേ​ശ് ആ​ദ്ധ്യാ​ത്മി​ക് വി​ഭാ​ഗ് ഭോ​പ്പാ​ലി​ൽ സം​ഘ​ടി​പ്പി​ച്ച സ​ന്ത് സ​മാ​ഗ​മ​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് ദി​ഗ് വി​ജ​യ് സിം​ഗ് വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

കാ​വി വ​സ്ത്രം ധ​രി​ച്ച​വ​ർ ക്ഷേ​ത്ര​ങ്ങ​ൾ​ക്കു​ള്ളി​ൽ പോ​ലും പീ​ഡ​ന​ങ്ങ​ൾ ന​ട​ത്തു​ന്നു, ല​ഹ​രി (ചു​രാ​ൻ) വി​ൽ​ക്കു​ന്നു. പൗ​രാ​ണി​ക സ​നാ​ത​ന ധ​ർ​മ​ത്തെ അ​വ​ഹേ​ളി​ച്ച​വ​രെ ദൈ​വം​പോ​ലും വെ​റു​തെ വി​ടി​ല്ല- മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ക​മ​ൽ നാ​ഥി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ദി​ഗ് വി​ജ​യ് സിം​ഗ് പ​റ​ഞ്ഞു. ചി​ല​ർ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ വ​ച്ച് ജ​യ് ശ്രീ​റാം എ​ന്ന പ​ദ​ത്തെ ഹൈ​ജാ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

അ​ടു​ത്തി​ടെ, പാ​ക് ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്ഐ​യി​ൽ​നി​ന്നു ബി​ജെ​പി​യും ബ​ജ്രം​ഗ് ദ​ളും പ​ണം വാ​ങ്ങു​ന്ന​താ​യു​ള​ള ദി​ഗ് വി​ജ​യ് സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന വി​വാ​ദ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.