ഗോ​ഡ്സെ വെ​റും ആ​യു​ധം മാ​ത്രം, എ​തി​ർ​ക്കേ​ണ്ട​ത് ആ ​പ്ര​ത്യ​യ​ശാ​സ്ത്ര​ത്തെ: സൂ​ര്യ
Tuesday, September 17, 2019 8:42 PM IST
ചെ​ന്നൈ: പെ​രി​യാ​റി​ന്‍റെ വാ​ക്കു​ക​ൾ ക​ട​മെ​ടു​ത്ത് ഗാ​ന്ധി വ​ധ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ത​മി​ഴ് ന​ട​ൻ സൂ​ര്യ ശി​വ​കു​മാ​ർ. ഗാ​ന്ധി​യെ വ​ധി​ച്ച ഗോ​ഡ്സെ​യെ അ​ല്ല, അ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ആ​ശ​യ​ത്തെ​യാ​ണ് എ​തി​ർ​ക്കേ​ണ്ട​ത് എ​ന്നാ​യി​രു​ന്നു പെ​രി​യാ​റി​നെ ഉ​ദ്ധ​രി​ച്ചു​ള്ള സൂ​ര്യ​യു​ടെ പ്ര​സ്താ​വ​ന.

ഗാ​ന്ധി കൊ​ല്ല​പ്പെ​ട്ട​പ്പോ​ൾ അ​തേ ചൊ​ല്ലി ഇ​ന്ത്യ​യി​ൽ വ്യാ​പ​ക​മാ​യി ജാ​തി-​മ​ത സം​ഘ​ർ​ഷ​ങ്ങ​ളു​ണ്ടാ​യി. ഗോ​ഡ്സെ​യെ ശ​പി​ച്ചു കൊ​ണ്ട് ഇ​ന്ത്യ ക​ട​ന്നു പോ​കു​ന്പോ​ൾ പെ​രി​യാ​ർ "​ഗോ​ഡ്സെ​യു​ടെ തോ​ക്ക് കൊ​ണ്ടു വ​രൂ ന​മു​ക്ക് അ​തു നൂ​റു ക​ഷ​ണ​ങ്ങ​ളാ​യി ന​ശി​പ്പി​ച്ചു പ്ര​ശ്നം പ​രി​ഹ​രി​ക്കാം’ എ​ന്നു പ​റ​ഞ്ഞു. പെ​രി​യാ​ർ എ​ന്താ​ണു പ​റ​ഞ്ഞ​തെ​ന്നു മ​ന​സി​ലാ​വാ​തെ ചു​റ്റു​മു​ള്ള​വ​ർ നി​ന്ന​പ്പോ​ൾ പെ​രി​യാ​ർ അ​വ​രോ​ടു പ​റ​ഞ്ഞു, "​ഗാ​ന്ധി​ജി​യു​ടെ മ​ര​ണ​ത്തി​നു ഗോ​ഡ്സെ​യെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തു ന​മ്മ​ൾ ഈ ​തോ​ക്കു ന​ശി​പ്പി​ക്കു​ന്ന​തു പോ​ലെ​യാ​ണ്. അ​യാ​ൾ ഒ​രു ആ​യു​ധം മാ​ത്ര​മാ​ണ്. അ​യാ​ളെ പ്രേ​രി​പ്പി​ച്ച പ്ര​ത്യ​യ​ശാ​സ്ത്ര​മാ​യി​രു​ന്നു യ​ഥാ​ർ​ഥ ട്രി​ഗ​ർ’. പെ​രി​യാ​റി​ന്‍റെ ഈ ​വാ​ക്കു​ക​ൾ ഇ​ന്നും പ്ര​സ​ക്ത​മാ​ണ്- സൂ​ര്യ പ​റ​ഞ്ഞു.

പു​തി​യ ചി​ത്ര​മാ​യ കാ​പ്പാ​ന്‍റെ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണു ഗാ​ന്ധി ഘാ​ത​ക​ർ​ക്കെ​തി​രേ സൂ​ര്യ നി​ല​പാ​ടു വ്യ​ക്ത​മാ​ക്കി​യ​ത്. മോ​ഹ​ൻ​ലാ​ലും ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.