തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലേ​ക്ക് ത​ല​സ്ഥാ​നം; വ​ട്ടി​യൂ​ർ​കാ​വി​ൽ കു​മ്മ​നം ത​ന്നെ വേ​ണ​മെ​ന്ന് ആവശ്യം
Sunday, September 22, 2019 11:00 AM IST
തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ് മു​ന്ന​ണി​ക​ൾ. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി പാ​ർ​ട്ടി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും മി​സോ​റാം ഗ​വ​ർ​ണ​റു​മാ​യി​രു​ന്ന കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ ത​ന്നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി ഇ​തി​നോ​ട​കം ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ടു​ക​ഴി​ഞ്ഞു. പാ​ർ‌​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ ഇ​ക്കാ​ര്യം അ​റി​യി​ക്കു​മെ​ന്നും ജി​ല്ലാ നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

അ​തി​നി​ടെ പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ വ​ട്ടി​യൂ​ർ​കാ​വി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ എം​പി​യു​മാ​യ എ​ൻ.​പീ​താം​ബ​ര​ക്കു​റു​പ്പ് പ​റ​ഞ്ഞു. എ​ന്നാ​ൽ, ആ​ര് മ​ത്സ​രി​ക്കും എ​ന്ന കാ​ര്യം പാ​ർ​ട്ടി നേ​തൃ​ത്വ​മാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പീ​താം​ബ​ര​ക്കു​റു​പ്പി​നു പു​റ​മേ പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ, പി.​സി.​വി​ഷ്ണു​നാ​ഥ് തു​ട​ങ്ങി​യ​വ​രു​ടെ പേ​രു​ക​ളാ​ണ് വ​ട്ടി​യൂ​ർ​കാ​വി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ലു​ള്ള​തെ​ന്നാ​ണ് വി​വ​രം.

ഇ​ട​തു​പാ​ള​യ​ത്തി​ലും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കെ.​എ​സ്.​സു​നി​ൽ കു​മാ​ർ, വി.​കെ.​പ്ര​ശാ​ന്ത്, ടി.​എ​ൻ.​സീ​മ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ഇ​ട​തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള​തെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.