ഭ​ക്ഷ​ണം തീ​ർ​ന്ന​തി​ൽ "ക​ലി'; ദാ​ബ​യി​ൽ വെ​ടി​വ​യ്പ് ന​ട​ത്തി പോ​ലീ​സു​കാ​ര​ൻ
Sunday, September 22, 2019 1:05 PM IST
ഗാ​സി​യാ​ബാ​ദ്: ദാബയിൽ ഭ​ക്ഷ​ണം തീ​ർ​ന്ന ദേഷ്യത്തിൽ പോ​ലീ​സു​കാ​ര​ൻ ദാബ ഉ​ട​മ​യ്ക്കു നേ​രെ വെ​ടി​യു​തി​ർ​ത്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ലാ​ണ് സം​ഭ​വം. സ​ന്ദീ​പ് ബാ​ലി​യാ​ൻ എ​ന്ന പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളാ​ണ് വെ​ടി​വ​യ്പ് ന​ട​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ ഇ​യാ​ൾ പ​തി​വാ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ദാബയിൽ എ​ത്തി​യ​പ്പോ​ൾ ഭ​ക്ഷ​ണം തീ​ർ​ന്ന​താ​യി ഉ​ട​മ അ​റി​യി​ച്ചു. എ​ന്നാ​ൽ ഭ​ക്ഷ​ണം വേ​ണ​മെ​ന്ന് നി​ർ​ബ​ന്ധം പി​ടി​ച്ച​തോ​ടെ വാ​ക്കേ​റ്റ​മാ​യി. ഇ​തി​നു പി​ന്നാ​ലെ കൈ​യി​ലി​രു​ന്ന തോ​ക്കെ​ടു​ത്ത് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. സ​ന്ദീ​പി​ന് തോ​ക്ക് അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​രം. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ​പോ​യ ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇയാളെ സ​ർ​വീ​സി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.