ദി ​ടെ​ലി​ഗ്രാ​ഫ് എ​ഡി​റ്റ​ർ​ക്കു​നേ​രെ ഭീ​ഷ​ണി മു​ഴ​ക്കി കേ​ന്ദ്ര​മ​ന്ത്രി ബാ​ബു​ൽ സു​പ്രി​യോ
Sunday, September 22, 2019 7:32 PM IST
കോ​ൽ​ക്ക​ത്ത: ദി ​ടെ​ലി​ഗ്രാ​ഫ് ദി​ന​പ​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ​റെ ഫോ​ണി​ൽ വി​ളി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി കേ​ന്ദ്ര വ​നം, പ​രി​സ്ഥി​തി സ​ഹ​മ​ന്ത്രി ബാ​ബു​ൽ സു​പ്രി​യോ. ബം​ഗാ​ളി​ലെ ജാ​ദ​വ്പു​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മ​ന്ത്രി എ​ത്തി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നാ​യി​രു​ന്നു എ​ഡി​റ്റ​ർ ആ​ർ. രാ​ജ​ഗോ​പാ​ലി​നു നേ​രെ മ​ന്ത്രി അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി​യ​ത്.

സ​ർ​വ​ക​ലാ​ശാ​ല​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ സു​പ്രി​യോ ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ ഷ​ർ​ട്ടി​ൽ കു​ത്തി​പ്പി​ടി​ച്ചി​രി​ക്കു​ന്ന ചി​ത്ര​മാ​ണു വെ​ള്ളി​യാ​ഴ്ച പു​റ​ത്തി​റ​ങ്ങി​യ ടെ​ലി​ഗ്രാ​ഫ് ദി​ന​പ​ത്ര​ത്തി​ന്‍റെ ഒ​ന്നാം പേ​ജി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന​ത്. "Babull at JU" എ​ന്നാ​യി​രു​ന്നു വാ​ർ​ത്ത​യു​ടെ ത​ല​ക്കെ​ട്ട്. ഇ​താ​ണു മ​ന്ത്രി​യെ ചൊ​ടി​പ്പി​ച്ച​ത്.

എ​ഡി​റ്റോ​റി​യ​ൽ മീ​റ്റിം​ഗ് ന​ട​ക്കു​ന്ന സ​മ​യ​മാ​യ​തി​നാ​ൽ മു​ഴു​വ​ൻ പ​ത്ര​പ്ര​വ​ർ​ത്ത​ക​രു​ടേ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഫോ​ണ്‍ സം​ഭാ​ഷ​ണം. റി​പ്പോ​ർ​ട്ടി​ന്‍റെ പേ​രി​ൽ ക്ഷ​മാ​പ​ണം പ്ര​സി​ദ്ധീ​ക​രി​ക്ക​ണം എ​ന്നു മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നു രാ​ജ​ഗോ​പാ​ൽ നി​ല​പാ​ടെ​ടു​ത്തു. ഇ​തോ​ടെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ ചീ​ത്ത​വി​ളി.

"Are you f***ing sold out' എ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ തെ​റി​വി​ളി​യെ​ന്നു ടെ​ലി​ഗ്രാ​ഫ് പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കേ​ന്ദ്ര​മ​ന്ത്രി​യോ​ടാ​ണ് നി​ങ്ങ​ൾ സം​സാ​രി​ക്കു​ന്ന​തെ​ന്ന് ഇ​ട​യ്ക്കി​ടെ ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു മ​ന്ത്രി​യു​ടെ ചീ​ത്ത​വി​ളി​യെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ജാ​ദ​വ്പു​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ബി​വി​പി ക്ഷ​ണ​പ്ര​കാ​രം വ്യാ​ഴാ​ഴ്ച എ​ത്തി​യ സു​പ്രി​യോ​യെ ഇ​ട​ത് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ത​ട​ഞ്ഞ​താ​ണു സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യ​ത്. സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം കേ​ന്ദ്ര​മ​ന്ത്രി​യെ ത​ട​ഞ്ഞു.​പി​ന്നീ​ട് ഗ​വ​ർ​ണ​ർ ജ​ഗ​ദീ​പ് ധ​ൻ​ക​റെ​ത്തി​യാ​ണു മ​ന്ത്രി​യെ മോ​ചി​പ്പി​ച്ച​ത്. കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി പു​റ​ത്തേ​ക്കു പോ​കാ​ൻ ശ്ര​മി​ച്ച ഗ​വ​ർ​ണ​ർ​ക്കു നേ​രെ​യും പ്ര​തി​ഷേ​ധ​മു​ണ്ടാ​യി.

ഇ​തി​നു​പി​ന്നാ​ലെ, മ​ന്ത്രി വി​ദ്യാ​ർ​ഥി​നി​ക​ളെ ത​ള്ളി മാ​റ്റു​ന്ന​തി​ന്‍റെ​യും അ​സ​ഭ്യം പ​റ​യു​ന്ന​തി​​ന്‍റെയും ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. "ഞാ​ൻ ആ​രാ​ണെ​ന്ന് അ​റി​യി​ല്ലെ​ങ്കി​ൽ മു​റി​യി​ലേ​ക്കു വാ​ടീ, കാ​ണി​ച്ചു ത​രാം’ എ​ന്നൊ​ക്കെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ ആ​കോ​ശ​ങ്ങ​ളെ​ന്നു സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.