സൗ​ജ​ന്യ വോ​യ്സ് കോ​ൾ അ​വ​സാ​നി​പ്പി​ച്ചു ജി​യോ; ഇ​നി മി​നി​റ്റി​ന് ആ​റു പൈ​സ
Thursday, October 10, 2019 3:18 AM IST
മും​ബൈ: റി​ല​യ​ൻ​സ് ജി​യോ സൗ​ജ​ന്യ വോ​യ്സ് കോ​ൾ സേ​വ​നം അ​വ​സാ​നി​പ്പി​ച്ചു. ജി​യോ​യി​ൽ​നി​ന്നു മ​റ്റ് നെ​റ്റ്വ​ർ​ക്കു​ക​ളി​ലേ​ക്കു​ള്ള കോ​ളു​ക​ൾ​ക്ക് ജി​യോ ഉ​പ​യോ​ക്താ​ക്ക​ൾ ഇ​നി മി​നി​റ്റി​ന് ആ​റു പൈ​സ ന​ൽ​കേ​ണ്ടി വ​രും.

ട്രാ​യ് ഐ​യു​സി (ഇ​ന്‍റ​ർ​ക​ണ​ക്ട് യു​സേ​ജ് ചാ​ർ​ജ്) നി​ബ​ന്ധ​ന ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ​യാ​ണു മ​റ്റു നെ​റ്റ്വ​ർ​ക്കു​ക​ളി​ലേ​ക്കു​ള്ള കോ​ളു​ക​ൾ​ക്ക് ജി​യോ ഉ​പ​ഭോ​ക്താ​ക്ക​ളും പ​ണം ന​ൽ​കേ​ണ്ട സാ​ഹ​ച​ര്യം ഉ​ട​ലെ​ടു​ത്ത​ത്. വോ​യ്സ് കോ​ളു​ക​ൾ​ക്കാ​യി ക​ന്പ​നി പു​തി​യ ടോ​പ്അ​പ് വൗ​ച്ച​റു​ക​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ജി​യോ നെ​റ്റ്വ​ർ​ക്കി​ലേ​ക്കു​ള്ള വോ​യ്സ് കോ​ളു​ക​ളും ഇ​ൻ​ക​മിം​ഗ് കോ​ളു​ക​ളും സൗ​ജ​ന്യ​മാ​യി തു​ട​രും.

2017-ൽ ​ട്രാ​യ് ഐ​യു​സി മി​നി​റ്റി​ന് 14 പൈ​സ​യി​ൽ​നി​ന്ന് ആ​റ് പൈ​സ​യാ​ക്കി കു​റ​ച്ചി​രു​ന്നു. 2020 ജ​നു​വ​രി​യി​ൽ ഇ​ത് പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ക്കു​മെ​ന്നു ട്രാ​യ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ആ​ദ്യ​മാ​യാ​ണു ജി​യോ ഉ​പ​യോ​ക്താ​ക്ക​ൾ വോ​യ്സ് കോ​ളു​ക​ൾ​ക്ക് പ​ണം ന​ൽ​കു​ന്ന​ത്. നി​ല​വി​ൽ ഡാ​റ്റ​യ്ക്കു മാ​ത്ര​മാ​ണു ജി​യോ പ​ണം ഈ​ടാ​ക്കി​യി​രു​ന്ന​ത്. അ​തേ​സ​മ​യം, വോ​യ്സ് കോ​ളു​ക​ൾ​ക്ക് ന​ഷ്ട​പ്പെ​ടു​ന്ന തു​ക​യ്ക്കു തു​ല്യ മൂ​ല്യ​മു​ള്ള സൗ​ജ​ന്യ ഡാ​റ്റ ജി​യോ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കു​മെ​ന്ന് ക​ന്പ​നി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.