സി​റി​യ​യി​ൽ തു​ർ​ക്കി​യു​ടെ വ്യോ​മാ​ക്ര​മ​ണം; 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു
Thursday, October 10, 2019 7:17 AM IST
അ​ങ്കാ​റ: വ​ട​ക്ക​ൻ സി​റി​യ​യി​ലെ കു​ർ​ദി​ഷ് പോ​രാ​ളി​ക​ൾ​ക്കു നേ​രെ തു​ർ​ക്കി ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു. കു​ർ​ദു​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വ​ട​ക്കു​കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ത്താ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് സാ​ധാ​ര​ണ​ക്കാ​രും കൊ​ല്ല​പ്പെ​ട്ട​താ​യി സി​റി​യ​യി​ലെ മ​നു​ഷ്യാ​വ​കാ​ശ നി​രീ​ക്ഷ​ക​ർ അ​റി​യി​ച്ച​താ​യി എ​എ​ഫ്പി റി​പ്പോ​ർ​ട്ട് ചെ​യ്തു. ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ നാ​ൽ​പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും പ​റ​യു​ന്നു. ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് കൂ​ട്ട​പ​ലാ​യ​നം ന​ട​ത്തു​ന്ന​ത്.

ഐ​എ​സ് പോ​രാ​ളി​ക​ളെ​യും കു​ർ​ദി​ഷ് തീ​വ്ര​വാ​ദി​ക​ളെ​യും ല​ക്ഷ്യ​മി​ട്ടാ​ണ് ഓ​പ്പ​റേ​ഷ​ൻ പീ​സ് സ്പ്രിം​ഗെ​ന്ന് തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് എ​ർ​ദോ​ഗ​ൻ ട്വീ​റ്റു ചെ​യ്തു. തു ​ർ​ക്കി വി​മാ​ന​ങ്ങ​ൾ മേ​ഖ​ല​യി​ൽ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​താ​യി എ​സ്ഡി​എ​ഫ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. സി​റി​യ​ൻ പ​ട്ട​ണ​മാ​യ റാ​സ് അ​ൽ അ​യി​നി​ൽ നി​ര​വ​ധി സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. തു​ർ​ക്കി​യും തു​ർ​ക്കി​യു​ടെ പി​ന്തു​ണ​യു​ള്ള ഫ്രീ ​സി​റി​യ​ൻ നാ​ഷ​ണ​ൽ ആ​ർ​മി​യു​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്.

തു​ർ​ക്കി​ക്ക് ആ​ക്ര​മ​ണ​ത്തി​ന് അ​വ​സ​രം ഒ​രു​ക്കി മേ​ഖ​ല​യി​ലെ യു​എ​സ് സൈ​നി​ക​രെ ഞാ​യ​റാ​ഴ്ച പ്ര​സി​ഡ​ന്‍റ് ട്രം​പ് മ​ട​ക്കി​വി​ളി​ച്ചി​രു​ന്നു. ഐ​എ​സി​നെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ യു​എ​സി​നെ സ​ഹാ​യി​ച്ച കു​ർ​ദു​ക​ളെ കൈ​വി​ട്ട ട്രം​പി​ന്‍റെ ന​ട​പ​ടി​ക്ക് എ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു.

മേ​ഖ​ല​യി​ൽ സ​മാ​ധാ​നം കൊ​ണ്ടു​വ​രാ​നും ഭീ​ക​ര ഇ​ട​നാ​ഴി രൂ​പ​പ്പെ​ടു​ന്ന​തു ത​ട​യാ​നു​മാ​ണ് ഓ​പ്പ​റേ​ഷ​ൻ പീ​സ് സ്പ്രിം​ഗി​നു തു​ട​ക്കം കു​റി​ച്ച​തെ​ന്ന് എ​ർ​ദോ​ഗ​ൻ അ ​വ​കാ​ശ​പ്പെ​ട്ടു. സി​റി​യ​യു​ടെ അ​ഖ​ണ്ഡ​ത നി​ല​നി​ർ​ത്തു​ന്ന​തോ​ടൊ​പ്പം പ്രാ​ദേ​ശി​ക സ​മൂ​ഹ​ങ്ങ​ളെ ഭീ​ക​ര​രു​ടെ പി​ടി​യി​ൽ​നി​ന്നു മോ​ചി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തു​ർ​ക്കി അ​തി​ർ​ത്തി​യി​ലെ സി​റി​യ​ൻ മേ​ഖ​ല​യി​ൽ കു​ർ​ദി​ഷ് മു​ക്ത സു​ര​ക്ഷി​ത​പ്ര​ദേ​ശം സ്ഥാ​പി​ക്കു​വാ​നാ​ണു തു​ർ​ക്കി​യു​ടെ പ​ദ്ധ​തി. തു​ർ​ക്കി​യി​ലേ​ക്ക് നേ​ര​ത്തെ പ ​ലാ​യ​നം ചെ​യ്ത സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ളി​ൽ കു​റ​ച്ചു​പേ​രെ ഇ​വി​ടെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

തു​ർ​ക്കി​ക്ക് എ​തി​രേ ദ​ശ​ക​ങ്ങ​ളാ​യി പോ​രാ​ടു​ന്ന കു​ർ​ദി​സ്ഥാ​ൻ വ​ർ​ക്കേ​ഴ്സ് പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണ് സി​റി​യ​യി​ലെ കു​ർ​ദു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​റി​യ​ൻ ഡെ​മോ​ക്രാ​റ്റി​ക് ഫോ​ഴ്സ​സ്(​എ​സ്ഡി​എ​ഫ്). ഇ​വ​രെ ഭീ​ക​ര​രാ​യാ​ണ് തു​ർ​ക്കി കാ​ണു​ന്ന​ത്. എ​ന്നാ​ൽ, എ​സ്ഡി​എ​ഫി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണു മേ​ഖ​ല യി​ലെ ഐ​എ​സ് ഭീ​ക​ര​രെ യു​എ​സ് ഒ​തു​ക്കി​യ​ത്. ഇ​തേ​സ​മ​യം, സി​റി​യ​യ്ക്ക് എ​തി​രാ​യ ആ​ക്ര​മ​ണം ചെ​റു​ക്കു​മെ​ന്ന് ഡ​മാ​സ്ക​സി​ൽ ബ​ഷാ​ർ അ​ൽ അ​സാ​ദ് ഭ​രണ​കൂ​ടം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.