പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ൽ വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്താ​ൻ മ​ടി​ക്കി​ല്ല: ജ​മ്മു കാ​ഷ്മീ​ർ ഗ​വ​ർ​ണ​ർ
Monday, October 21, 2019 7:54 PM IST
ജ​മ്മു: ഭീ​ക​ര​ർ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​ത് നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ൽ വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്താ​ൻ മ​ടി​ക്കി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ജ​മ്മു കാ​ഷ്മീ​ർ ഗ​വ​ർ​ണ​ർ സ​ത്യ​പാ​ൽ മാ​ലി​ക്ക്. പാ​ക് മ​ണ്ണി​ൽ ഇ​ന്ത്യ​ന്‍ സൈ​ന്യം ഇ​നി​യും പ്ര​വേ​ശി​ക്കും. എ​ല്ലാ ഭീ​ക​ര​ക്യാ​മ്പു​ക​ളും ത​ക​ര്‍​ക്കും. വേ​ണ്ടി വ​ന്നാ​ല്‍ കൂ​ടു​ത​ൽ ഉ​ള്ളി​ലേ​ക്ക് ക​ട​ക്കാ​നും മ​ടി​ക്കി​ല്ലെ​ന്നും ഗ​വ​ര്‍​ണ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ നാ​ലു ഭീ​ക​ര​ക്യാ​ന്പു​ക​ൾ ഇ​ന്ത്യ​ൻ സൈ​ന്യം ക​ഴി​ഞ്ഞ ദി​വ​സം ത​ക​ർ​ത്ത ന​ട​പ​ടി​യെ പ്ര​കീ​ർ​ത്തി​ച്ചാ​ണ് ഗ​വ​ർ​ണ​റു​ടെ പ്ര​തി​ക​ര​ണം. നി​യ​ന്ത്ര​ണ​രേ​ഖ യി​ൽ നീ​ലം താ​ഴ്‌​വ​ര​യി​ലെ ഭീ​ക​ര ക്യാ​ന്പു​ക​ളും പാ​ക് പോ​സ്റ്റു​ക​ളു​മാ​ണ് പീ​ര​ങ്കി ആ​ക്ര​മ​ണ​ത്തി​ലൂ​ടെ ഇ​ന്ത്യ​ൻ സൈ​ന്യം ത​ക​ർ​ത്ത​ത്. പ​ത്തോ​ളം പാ​ക് സൈ​നി​ക​രും നി​ര​വ​ധി ഭീ​ക​ര​രും ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.