ല​ക്ഷ​ദ്വീ​പി​നും കേ​ര​ള​ത്തി​നും ഇ​ട​യി​ൽ ച​ക്ര​വാ​ത​ച്ചു​ഴി; ചു​ഴ​ലി​ക്കാ​റ്റി​നു സാ​ധ്യ​ത
Monday, October 21, 2019 9:14 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യ്ക്കു കാ​ര​ണം അ​റ​ബി​ക്ക​ട​ലി​ൽ ല​ക്ഷ​ദ്വീ​പി​നും കേ​ര​ള​ത്തി​നും ഇ​ട​യി​ൽ രൂ​പ​പ്പെ​ട്ട ച​ക്ര​വാ​ത​ച്ചു​ഴി (സൈ​ക്ലോ​ണി​ക് സ​ർ​ക്കു​ലേ​ഷ​ൻ) എ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. ഇ​ത് അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യി മാ​റി​യേ​ക്കും.

അ​റ​ബി​ക്ക​ട​ലി​ൽ വ​ട​ക്കു​കി​ഴ​ക്കു ദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന ന്യൂ​ന​മ​ർ​ദം ചൊ​വ്വാ​ഴ്ച ശ​ക്ത​മാ​യി വ​ട​ക്കു​പ​ടി​ഞ്ഞാ​റു ദി​ശ​യി​ൽ ഒ​മാ​ൻ തീ​ര​ത്തേ​ക്ക് നീ​ങ്ങു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ സൂ​ച​ന. ഇ​ത് ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​നും സാ​ധ്യ​ത​യു​ണ്ട്.

ഇ​തോ​ടൊ​പ്പം ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ത​മി​ഴ്നാ​ട്, ആ​ന്ധ്ര​പ്ര​ദേ​ശ് തീ​ര​ത്തു മ​റ്റൊ​രു ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ടു​വ​രി​ക​യാ​ണെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. ഇ​വി​ടെ രൂ​പ​പ്പെ​ട്ട ച​ക്ര​വാ​ത​ച്ചു​ഴി 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന്യൂ​ന​മ​ർ​ദ​മാ​യി മാ​റു​മെ​ന്നാ​ണു കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.