കൊ​ച്ചി​യി​ലെ വെ​ള്ള​ക്കെ​ട്ട് മാ​റ്റാ​ന്‍ ഓ​പ്പ​റേ​ഷ​ന്‍ ബ്രേ​ക്ക് ത്രൂ
Tuesday, October 22, 2019 2:57 AM IST
കൊ​ച്ചി: കൊ​ച്ചി​യി​ലെ വെ​ള്ള​ക്കെ​ട്ട് മാ​റ്റാ​ന്‍ ഓ​പ്പ​റേ​ഷ​ന്‍ ബ്രേ​ക്ക് ത്രൂ ​പ​ദ്ധ​തി​യു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം. അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ല്‍ കൊ​ച്ചി ന​ഗ​രം വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ​ത് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം രം​ഗ​ത്തെ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ജില്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി.

ഓ​പ്പ​റേ​ഷ​ന്‍ ബ്രേ​ക്ക് ത്രൂ ​എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പ​ദ്ധ​തി ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. സു​ഹാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളെ കോ​ര്‍​ത്തി​ണ​ക്കി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

പോ​ലീ​സ്, അ​ഗ്നി​ശ​മ​ന​സേ​ന, കോ​ര്‍​പ​റേ​ഷ​ന്‍ , പി​ഡ​ബ്ല്യൂ​ഡി തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഓ​പ്പ​റേ​ഷ​ന്‍ ബ്രേ​ക്ക് ത്രൂ ​ന​ട​പ്പാ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.