കോ​ള​നി​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് വീ​ടി​ന്‍റെ​യും സ്ഥ​ല​ത്തി​ന്‍റെ​യും ഉ​ട​മ​സ്ഥാ​വ​കാ​ശം ന​ൽ​കു​മെ​ന്ന് കേ​ന്ദ്രം
Wednesday, October 23, 2019 7:21 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ കോ​ള​നി​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് വീ​ടി​ന്‍റെ​യും സ്ഥ​ല​ത്തി​ന്‍റെ​യും ഉ​ട​മ​സ്ഥാ​വ​കാ​ശം ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. 40 ല​ക്ഷം പേ​രാ​ണ് കേ​ന്ദ്ര തീ​രു​മാ​ന​ത്തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ൾ ആ​വു​ക​യെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്.

അ​തേ​മ​യം, സാ​മ്പ​ത്തി​ക​മാ​യി മു​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ താ​മ​സി​ക്കു​ന്ന ചി​ല കോ​ള​നി​ക​ൾ ഈ ​തീ​രു​മാ​ന​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്ന് കേ​ന്ദ്ര ന​ഗ​ര​കാ​ര്യ സ​ഹ​മ​ന്ത്രി ഹ​ർ​ജീ​ബ് സിം​ഗ് പു​രി പ​റ​ഞ്ഞു. വി​പ്ല​വ​ക​ര​മാ​യ തീ​രു​മാ​ന​മാ​ണി​തെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​ന​മെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി പ്ര​കാ​ശ് ജാ​വ്ദേ​ക്ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.