കൊ​ച്ചി​യി​ൽ വീ​ണ്ടും മ​ഴ; വി​വി​ധ​യി​ട​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട്
Wednesday, October 23, 2019 11:21 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ വീ​ണ്ടും ശ​ക്ത​മാ​യ മ​ഴ. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് ശ​ക്ത​മാ​യ മ​ഴ പെ​യ്യാ​ൻ തു​ട​ങ്ങി​യ​ത്. മ​ഴ​യെ​ത്തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലെ ചി​ല റോ​ഡു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. മേ​ന​ക​യി​ലും പ​ത്മ ജം​ഗ്ഷ​നി​ലു​മാ​ണ് പ്ര​ധാ​ന​മാ​യും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ മ​ഴ​യി​ലും ന​ഗ​ര​ത്തി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ‍​യ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ക​ള​ക്ട​റും മ​റ്റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ൻ ബ്രേ​ക്ക്ത്രൂ​വി​ന്‍റെ ഫ​ല​മാ​യി വെ​ള്ള​ക്കെ​ട്ട് മാ​റി​യി​രു​ന്നു.

ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ കൊ​ച്ചി കോ​ർ​പ​റേ​ഷ​നെ ഹൈ​ക്കോ​ട​തി ക​ണ​ക്കി​ന് വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മു​ഖ്യ​മ​ന്ത്രി പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ടി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ കൊ​ച്ചി​യു​ടെ സ്ഥി​തി എ​ന്താ​കു​മാ​യി​രു​ന്നെ​ന്നു ചോ​ദി​ച്ച കോ​ട​തി കോ​ർ​പ്പ​റേ​ഷ​ൻ പി​രി​ച്ചു​വി​ട​ണ​മെ​ന്നു​വ​രെ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ന് ഒ​റ്റ​യ്ക്കു സാ​ധി​ക്കി​ല്ലെ​ങ്കി​ൽ എ​ന്തു​കൊ​ണ്ടാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം തേ​ടാ​തി​രു​ന്ന​തെ​ന്നും കോ​ട​തി ചോ​ദി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് വീ​ണ്ടും ക​ന​ത്ത മ​ഴ​യും വെ​ള്ള​ക്കെ​ട്ടും ന​ഗ​ര​ത്തി​ൽ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.