എ​ന്നെ​യും കു​ടും​ബ​ത്തെ​യും കാ​ത്ത​തി​ന് ന​ന്ദി; എ​സ്പി​ജി​ക്ക് രാ​ഹു​ലി​ന്‍റെ ആ​ശം​സ
Friday, November 8, 2019 9:07 PM IST
ന്യൂ​ഡ​ൽ​ഹി: എ​സ്പി​ജി അം​ഗ​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞ് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ത​ന്നെ​യും കു​ടും​ബ​ത്തെ​യും വ​ർ​ഷ​ങ്ങ​ളാ​യി സം​ര​ക്ഷി​ച്ച എ​സ്‌​പി‌​ജി​യി​ലെ എ​ന്‍റെ എ​ല്ലാ സ​ഹോ​ദ​ര​ന്മാ​ർ​ക്കും സ​ഹോ​ദ​രി​മാ​ർ​ക്കും ഒ​രു വ​ലി​യ ന​ന്ദി. നി​ങ്ങ​ളു​ടെ സ​മ​ര്‍​പ്പ​ണ​ത്തി​നും പി​ന്തു​ണ​യ്ക്കും ന​ന്ദി പ​റ​യു​ന്നു. എ​സ്പി​ജി അം​ഗ​ങ്ങ​ൾ​ക്ക് ന​ല്ല ഭാ​വി നേ​രു​ന്നു​വെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി മ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രു​ടെ എ​സ്പി​ജി സു​ര​ക്ഷ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ എ​ടു​ത്തു​ക​ള​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം. പ​ക​രം സി​ആ​ർ​പി​എ​ഫി​ന്‍റെ സെ​ഡ് പ്ല​സ് കാ​റ്റ​ഗ​റി സു​ര​ക്ഷ​യാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ല്‍​കു​ക.

മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ എ​സ്പി​ജി സു​ര​ക്ഷ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ കേ​ന്ദ്രം പി​ൻ​വ​ലി​ച്ചി​രു​ന്നു. നി​ല​വി​ല്‍ സി​ആ​ര്‍​പി​എ​ഫി​നാ​ണ് മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ സു​ര​ക്ഷ ചു​മ​ത​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.