കാ​ഷ്മീ​രി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച; ശ്രീ​ന​ഗ​ർ ദേ​ശീ​യ​പാ​ത അ​ട​ച്ചു
Saturday, November 9, 2019 8:14 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച തു​ട​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ജ​മ്മു-​ശ്രീ​ന​ഗ​ർ ദേ​ശീ​യ പാ​ത​യി​ലെ ഗ​താ​ഗ​തം വെ​ള്ളി​യാ​ഴ്ച​യും ത​ട​സ​പ്പെ​ട്ടു. തു​ട​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ദേ​ശീ​യ​പാ​ത അ​ട​ക്കു​ന്ന​ത്. റോ​ഡ് ഗ​താ​ഗ​തം താ​റു​മാ​റാ​യ​തി​നെ തു​ട​ർ​ന്ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി നാ​ലാ​യി​ര​ത്തോ​ളം വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.

ജ​മ്മു​വി​ൽ നി​ന്ന് പൂ​ഞ്ച്, ര​ജൗ​രി, ഷോ​പ്പി​യാ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ഗ​താ​ഗ​ത​വും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച ശ്രീ​ന​ഗ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ന​ജീ​വി​ത​ത്തെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്. വ​രു​ന്ന കു​റ​ച്ചു ദി​വ​സം കൂ​ടി മ​ഞ്ഞു​പെ​യ്ത്ത് തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.