ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രാ​യ പ​രാ​തി: മ​ഞ്ജു വാ​ര്യ​രു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി
Saturday, November 9, 2019 7:36 AM IST
കൊ​ച്ചി: സം​വി​ധാ​യ​ക​ൻ വി.​എ. ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രാ​യ പ​രാ​തി​യി​ല്‍ ന​ടി മ​ഞ്ജു വാ​ര്യ​രു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ചാ​വ​ക്കാ​ട് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് ര​ണ്ട​ര മ​ണി​ക്കൂ​ർ നീ​ണ്ട മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ശ്രീ​കു​മാ​ര്‍ മേ​നോ​ൻ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​നി​ക്കെ​തി​രെ ദു​ഷ്പ്ര​ച​ര​ണം ന​ട​ത്തി​യെ​ന്നും മോ​ശ​ക്കാ​രി​യാ​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ഞ്ജു പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യെ നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ചാ​ണ് മ​ഞ്ജു പ​രാ​തി ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.