170 കോ​ടി​യു​ടെ ക​ള്ള​പ്പ​ണ ഇ​ട​പാ​ട്: കോ​ണ്‍​ഗ്ര​സി​ന് ആ​ദാ​യ​നി​കു​തി വ​കു​പ്പ് നോ​ട്ടീ​സ്
Tuesday, December 3, 2019 2:58 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​ക്ക് ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ്. ഹൈ​ദ​രാ​ബാ​ദി​ലെ ഒ​രു ക​ന്പ​നി​യി​ൽ​നി​ന്നു പാ​ർ​ട്ടി അ​ക്കൗ​ണ്ടി​ലേ​ക്കു ക​ള്ള​പ്പ​ണം ഹ​വാ​ല വ​ഴി​യി​ൽ എ​ത്തി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു നോ​ട്ടീ​സ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ഴി​ഞ്ഞ മാ​സം നാ​ലി​ന് കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സ് ചു​മ​ത​ല​യു​ള്ള​വ​രോ​ടു ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും എ​ത്തി​യി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണു നോ​ട്ടീ​സ്.

അ​ടു​ത്തി​ടെ ന​ട​ന്ന ഒ​രു റെ​യ്ഡി​ൽ ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പ​നി​യി​ൽ​നി​ന്ന് 170 കോ​ടി രൂ​പ കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​യ​താ​യി ക​ണ്ടെ​ത്തി എ​ന്നാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. ഡ​ൽ​ഹി, മും​ബൈ, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ മാ​സം ന​ട​ത്തി​യ റെ​യ്ഡി​ൽ ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​വു​ന്ന​തെ​ന്നും ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഹൈ​ദ​രാ​ബാ​ദി​ലെ മേ​ഘ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ എ​ൻ​ജി​നി​യ​റിം​ഗ് എ​ന്ന സ്ഥാ​പ​നം കോ​ണ്‍​ഗ്ര​സി​നു ഫ​ണ്ടു ന​ൽ​കി​യെ​ന്നാ​ണ് വി​വ​രം. കോ​ണ്‍​ഗ്ര​സി​ന്‍റെ ചി​ല നേ​താ​ക്ക​ളും ആ​ന്ധ്ര​യി​ലെ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യും അ​ന്വേ​ഷ​ണ പ​രി​ധി​യി​ലാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.