തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ചെ​ടു​ക്കി​ല്ലെ​ന്ന് മാ​നേ​ജ്മെ​ന്‍റ്: മു​ത്തൂ​റ്റ് ച​ർ​ച്ച പ​രാ​ജ​യം
Tuesday, January 14, 2020 8:05 PM IST
കൊ​ച്ചി: മു​ത്തൂ​റ്റ് സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ച​ർ​ച്ച പ​രാ​ജ​യം. സി​ഐ​ടി​യു നേ​താ​ക്ക​ൾ മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യാ​ണ് തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞ​ത്. പി​രി​ച്ചു​വി​ട്ട തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ചെ​ടു​ക്കി​ല്ലെ​ന്ന് മാ​നേ​ജ്മെ​ന്‍റ്, ച​ർ​ച്ച​യ്ക്കെ​ത്തി​യ സി​ഐ​ടി​യു നേ​താ​ക്ക​ളോ​ട് വ്യ​ക്ത​മാ​ക്കി.

മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് വ്യ​ക്ത​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​യി​ല്ലെ​ന്നും ത​ഴി​ലാ​ളി​ക​ൾ സ​മ​രം തു​ട​രു​മെ​ന്നും എ​ള​മ​രം ക​രീം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​രെ തി​രി​ച്ചെ​ടു​ത്ത ശേ​ഷം തു​റ​ന്ന ച​ർ​ച്ച​യാ​കാ​മെ​ന്നും ക​രീം വ്യ​ക്ത​മാ​ക്കി. ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ ലേ​ബ​ർ ഒ​ഫീ​സ​റു​ടെ മു​ന്നി​ലാ​യി​രു​ന്നു ച​ർ​ച്ച.

സം​സ്ഥാ​ന​ത്തെ 43 ശാ​ഖ​ക​ളി​ൽ നി​ന്ന് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ഉ​ൾ​പ്പ​ടെ 166 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട​തി​നെ​തി​രെ​യാ​ണ് സി​ഐ​ടി​യു​വി​ൻ​റെ നേ​തൃ​ത്വ​ത്തി​ലൂ​ള്ള പ​ണി​മു​ട​ക്ക്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് പി​രി​ച്ചു​വി​ട​ൽ നോ​ട്ടീ​സ് ഇ​മെ​യി​ൽ വ​ഴി ന​ൽ​കി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ജോ​ലി ചെ​യ്ത കാ​ല​യ​ള​വി​ലേ​ക്കു​ള്ള തു​ക അ​ക്കൗ​ണ്ടി​ൽ ന​ൽ​കു​ക​യും ചെ​യ്തു.

കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ ത​ന്നെ 800 ജീ​വ​ന​ക്കാ​ർ അ​ധി​ക​മാ​ണെ​ന്നും പി​രി​ച്ചു​വി​ട്ട​വ​രെ തി​രി​ച്ചെ​ടു​ക്കാ​നാ​കി​ല്ലെ​ന്നു​മാ​ണ് മാ​നേ​ജ്‌​മെ​ന്‍റ് നി​ല​പാ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.