പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വീ​ണ്ടും കു​റ​ഞ്ഞു
Friday, January 24, 2020 2:57 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന വി​ല തു​ട​ർ​ച്ച​യാ​യി ര​ണ്ടാ​മ​ത്തെ ദി​വ​സ​വും കു​റ​ഞ്ഞു. പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 22 പൈ​സ​യും ഡീസ​ൽ 25 പൈ​സ​യു​മാ​ണ് ഇ​ന്നു കു​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ന്ധ​ന വി​ല ലി​റ്റ​റി​നു ഒ​ന്ന​ര രൂ​പ കു​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​ന്ന​ത്തെ പെ​ട്രോ​ൾ വി​ല കൊ​ച്ചി​യി​ൽ 76.37, കോ​ഴി​ക്കോ​ട് -76.67. തി​രു​വ​ന​ന്ത​പു​രം- 77.86.

ഡീ​സ​ൽ വി​ല തി​രു​വ​ന​ന്ത​പു​ര​ത്ത് 72.73, കൊ​ച്ചി-58.56, കോ​ഴി​ക്കോ​ട്-71.64. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ അ​സം​സ്കൃ​ത എ​ണ്ണ​വി​ല​യി​ലു​ണ്ടാ​യ കു​റ​വാ​ണ് ഇ​ന്ധ​ന​വി​ല തു​ട​ർ​ച്ച​യാ​യി കു​റ​യു​ന്ന​തി​നു കാ​ര​ണ​മാ​യ​ത്. ക്രൂ​ഡ് ഓ​യി​ൽ വി​ല ബാ​ര​ലി​ന് 62 ഡോ​ള​ർ നി​ല​വാ​ര​ത്തി​ലേ​യ്ക്ക് താ​ണു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.