മു​ൻ ഐ​എ​എ​സ് ഓ​ഫീ​സ​ർ ഷാ ​ഫൈ​സ​ലി​നെ​തി​രേ പൊ​തു​സു​ര​ക്ഷാ നി​യ​മം; അ​റ​സ്റ്റ്
Saturday, February 15, 2020 11:32 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ രാ​ഷ്ട്ര​യ നേ​താ​ക്ക​ൾ​ക്കെ​തി​രേ പൊ​തു​സു​ര​ക്ഷാ നി​യ​മം ചു​മ​ത്തു​ന്ന​തു തു​ട​രു​ന്നു. മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ജ​മ്മു കാ​ഷ്മീ​ർ പീ​പ്പി​ൾ​സ് മൂ​വ്മെ​ന്‍റ് (ജെ​കെ​പി​എം) പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു​മാ​യ ഷാ ​ഫൈ​സ​ലി​നെ​യാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ പൊ​തു​സു​ര​ക്ഷാ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്.

ജ​മ്മു കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ ഫ​റൂ​ഖ് അ​ബ്ദു​ള്ള, ഒ​മ​ർ അ​ബ്ദു​ള്ള, മെ​ഹ​ബൂ​ബ മു​ഫ്തി എ​ന്നി​വ​രും അ​ലി മു​ഹ​മ്മ​ദ് സാ​ഗ​ർ, സ​ർ​താ​ജ് മ​ദ​നി, ഹി​ലാ​ൽ ലോ​ണ്‍ എ​ന്നി​വ​രും നി​ല​വി​ൽ പൊ​തു​സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം ത​ട​വി​ലാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ഓ​ഗ​സ്റ്റ് 14 മു​ത​ൽ ഷാ ​ഫൈ​സ​ൽ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ണ്. പി​ന്നീ​ട് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​ദ്ദേ​ഹ​ത്തെ ശ്രീ​ന​ഗ​റി​ലെ എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തെ ഇ​വി​ടെ​നി​ന്നു മാ​റ്റു​മോ എ​ന്നു വ്യ​ക്ത​മ​ല്ല.

വി​ചാ​ര​ണ കൂ​ടാ​തെ ആ​രെ​യും മൂ​ന്നു മാ​സം വ​രെ ക​സ്റ്റ​ഡി​യി​ൽ വ​യ്ക്കാ​ൻ പോ​ലീ​സി​ന് അ​നു​മ​തി ന​ൽ​കു​ന്ന​താ​ണു പൊ​തു​സു​ര​ക്ഷാ നി​യ​മം. ഒ​മ​ർ അ​ബ്ദു​ള്ള​ക്കെ​തി​രെ പൊ​തു​സു​ര​ക്ഷാ നി​യ​മം ചു​മ​ത്തി​യ​തു ചോ​ദ്യം ചെ​യ്ത് സ​ഹോ​ദ​രി സാ​റാ അ​ബ്ദു​ള്ള പൈ​ല​റ്റ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.