ഗാ​ർ​ഗി കോ​ള​ജി​ൽ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്ന​തി​നു തെ​ളി​വി​ല്ല: ഡ​ൽ​ഹി പോ​ലീ​സ്
Saturday, February 15, 2020 11:53 AM IST
ന്യൂ​ഡ​ൽ​ഹി: ഗാ​ർ​ഗി കോ​ള​ജി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​തി​നു തെ​ളി​വി​ല്ലെ​ന്നു ഡ​ൽ​ഹി പോ​ലീ​സ്. സാ​കേ​ത് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.

അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​നു മാ​ത്ര​മാ​ണു തെ​ളി​വു​ള്ള​തെ​ന്നും ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​തി​നു തെ​ളി​വി​ല്ലെ​ന്നും പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യുന്നു. ​ഇ​തി​നു പി​ന്നാ​ലെ​യാ​ണു പ്ര​തി​ക​ൾ​ക്കു ഡ​ൽ​ഹി​യി​ലെ സാ​കേ​ത് കോ​ട​തി പ്ര​തി​ക​ൾ​ക്കു ജാ​മ്യം ന​ൽ​കി​യ​ത്.

കേ​സി​ൽ അ​റ​സ്റ്റി​ലാ​യ 10 പേ​ർ​ക്കും കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. 10,000 രൂ​പ വീ​തം ഈ​ടാ​ക്കി​യാ​ണ് ഓ​രോ​രു​ത്ത​ർ​ക്കും ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ​യാ​ണ് പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ല​ഭി​ച്ച​ത്.

കോ​ളേ​ജ് ഫെ​സ്റ്റി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മ​ദ്യ​പി​ച്ച് ഗേ​റ്റ് തു​റ​ന്നെ​ത്തി​യ ഒ​രു സം​ഘം വി​ദ്യാ​ർ​ഥി​നി​ക​ളെ ലൈം​ഗി​ക​മാ​യി അ​തി​ക്ര​മി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. ഇ​ക്കാ​ര്യം കോ​ളേ​ജ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

സ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​ദ്യാ​ർ​ഥി​നി​ക​ൾ ത​ങ്ങ​ൾ നേ​രി​ട്ട ദു​ര​നു​ഭ​വം വി​ശ​ദീ​ക​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​യു​ന്ന​ത്. പാ​ർ​ല​മെ​ന്‍റി​ലെ ഇ​രു​സ​ഭ​ക​ളി​ലും സം​ഭ​വം ച​ർ​ച്ച​യാ​യ​തോ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടു. പി​ന്നാ​ലെ ഡ​ൽ​ഹി പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.