ചെ​ന്നൈ വ​ണ്ണാ​ർ​പേ​ട്ടി​ലെ പോ​ലീ​സ് അ​തി​ക്ര​മം; അ​പ​ല​പി​ച്ച് സ്റ്റാ​ലി​ൻ
Saturday, February 15, 2020 12:03 PM IST
ചെ​ന്നൈ: ചെ​ന്നൈ വ​ണ്ണാ​ർ​പേ​ട്ടി​ൽ ഷ​ഹീ​ൻ​ബാ​ഗ് മോ​ഡ​ൽ സ​മ​ര​ത്തി​നു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്റ്റാ​ലി​ൻ രം​ഗ​ത്ത്. പ്ര​തി​ഷേ​ധ​ക്കാ​രെ മ​ന​പ്പൂ​ർ​വം ഉ​പ​ദ്ര​വി​ക്കാ​നാ​ണ് പോ​ലീ​സ് ശ്ര​മി​ച്ച​ത്. ജ​നാ​ധ​പ​ത്യ രീ​തി​യി​ല്‍ സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ക്ക​ണം. കേ​സു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും സ്റ്റാ​ലി​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ഷാ​ഹീ​ൻ​ബാ​ഗ് മാ​തൃ​ക​യി​ൽ ചെ​ന്നൈ വ​ണ്ണാ​ർ​പേ​ട്ടി​ൽ പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കു നേ​രെ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി​യ​ത്. സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി പേ​ർ​ക്ക് ലാ​ത്തി​ച്ചാ​ർ​ജി​ൽ പ​രി​ക്കേ​റ്റു. നി​ര​വ​ധി പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ർ​ധ​രാ​ത്രി​യോ​ടെ ഇ​വ​രെ വി​ട്ട​യ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.