ഹെ​ൽ​മ​റ്റി​ല്ലാ​തെ യാ​ത്ര​ചെ​യ്ത കാ​യം​കു​ളം ന​ഗ​ര​സ​ഭ ചെ​യ​ർ​മാൻ പോ​ലീ​സ് പി​ടി​യി​ൽ
Thursday, March 26, 2020 3:31 PM IST
കാ​യം​കു​ളം: കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യാ​ൻ ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ യാ​ത്ര ചെ​യ്ത ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നെ പോ​ലീ​സ് പി​ടി​കൂ​ടി. കാ​യം​കു​ളം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ. ശി​വ​ദാ​സ​നെ​യാ​ണ് കാ​യം​കു​ളം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പി​ന്നീ​ട് ഇ​യാ​ളി​ൽ​നി​ന്നും 500 രൂ​പ പി​ഴ ഈ​ടാ​ക്കി പോ​ലീ​സ് വി​ട്ട​യ​ച്ചു. കെ​പി റോ​ഡി​ൽ കാ​യം​കു​ളം പോ​ലീ​സ് സ്‌​റ്റേ​ഷ​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു പോ​ലീ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.