ല​ക്ഷ്വ​റി സെ​റ്റ​പ്പി​ൽ ക്വാ​റ​ന്‍റൈ​ൻ; പേ & ​യൂ​സ് സൗ​ക​ര്യ​മൊ​രു​ക്കി ഹോ​ട്ട​ലു​ക​ൾ
Thursday, March 26, 2020 9:16 PM IST
കോ​ൽ​ക്ക​ത്ത: പ​ണം ന​ൽ​കി ക്വാ​റന്‍റൈ​നി​ൽ ക​ഴി​യാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി കോ​ൽ​ക്ക​ത്ത​യി​ലെ ഹോ​ട്ട​ലു​ക​ൾ. രാ​ജ്ഗ​ഡ്, ന്യൂ ​ടൗ​ണ്‍ മേ​ഖ​ല​ക​ളി​ലെ 31 ഹോ​ട്ട​ലു​ക​ളാ​ണ് ഈ ​സൗ​ക​ര്യം വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

കൂ​ടു​ത​ൽ ആ​ളു​ക​ളോ​ട് 14 ദി​വ​സ​ത്തേ​ക്കു ക്വാ​റന്‍റൈ​നി​ൽ ക​ഴി​യാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ച​തോ​ടെ​യാ​ണ് ഹോ​ട്ട​ലു​ക​ൾ പേ-​യൂ​സ് സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കാ​ൻ നി​ർ​ദേ​ശ​വു​മാ​യി മു​ന്നോ​ട്ടു​വ​ന്ന​തെ​ന്ന് മു​തി​ർ​ന്ന ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു. ടു, ​ത്രീ, ഫോ​ർ സ്റ്റാ​ർ സൗ​ക​ര്യ​മു​ള്ള ഹോ​ട്ട​ലു​ക​ളി​ലാ​യി 640 മു​റി​ക​ളാ​ണു​ള്ള​ത്. മൂ​ന്നു നേ​ര​ത്തെ ഭ​ക്ഷ​ണ​വും ഇ​വി​ടെ​നി​ന്നു ല​ഭി​ക്കും.

ഇ​തു സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ബം​ഗാ​ൾ സ​ർ​ക്കാ​രി​നു കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്ന് ഹോ​ട്ട​ൽ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സു​ദേ​ഷ് പോ​ഡ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.