കോവിഡ്: മിസിസിപ്പിയും ജോർജിയയും അടച്ചു
Thursday, April 2, 2020 6:37 AM IST
വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് വൈ​റ​സ് അ​നി​യ​ന്ത്രി​ത​മാ​യി വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ അ​ട​ച്ചു​പൂ​ട്ട​ൽ പ്ര​ഖ്യാ​പി​ച്ചു. മി​സി​സി​പ്പി​യും ജോ​ർ​ജി​യ​യു​മാ​ണ് സ​ന്പൂ​ർ​ണ അ​ട​ച്ചി​ട​ൽ പ്ര​ഖ്യാ​പി​ച്ച​ത്. ര​ണ്ടി​ട​ങ്ങ​ളി​ലെ​യു ഗ​വ​ർ​ണ​ർ​മാ​രാ​ണ് അ​ട​ച്ചി​ട​ലി​ന് ഉ​ത്ത​ര​വി​ട്ട​ത്.

ആ​ളു​ക​ൾ പൂ​ർ​ണ​മാ​യും വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യ​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. സ​മീ​പ ന​ഗ​ര​മാ​യ ഫ്ളോ​റി​ഡ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്നു​ള്ള മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്് മി​സി​സി​പ്പി​യും ജോ​ർ​ജി​യ​യും അ​ട​ച്ചി​ടു​ന്ന​ത്. ഫ്ളോ​റി​ഡ​യി​ൽ ബു​ധ​നാ​ഴ്ച അ​ട​ച്ചി​ട​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. രാ​ജ്യ​ത്തെ ഭൂ​രി​ഭാ​ഗം സം​സ്ഥാ​ന​ങ്ങ​ളി​ലും നി​ല​വി​ൽ അ​ട​ച്ചി​ട​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​തോ​ടെ അ​മേ​രി​ക്ക​യി​ലെ 75 ശ​ത​മാ​ന​ത്തി​ല​ധി​കം ആ​ളു​ക​ളും വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യു​ക​യാ​ണെ​ന്നാ​ണ്് റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.