കോഴിക്കോട്ട് പോ​ക്‌​സോ കേ​സി​ല്‍ അ​ധ്യാ​പി​ക അ​റ​സ്റ്റി​ല്‍
Saturday, May 23, 2020 3:41 PM IST
കോഴിക്കോട്: താ​മ​ര​ശേ​രിയിൽ പോക്സോ കേസിൽ അധ്യാപിക അറസ്റ്റിലായി. അ​യ​ൽ​വാ​സി​യാ​യ പന്ത്രണ്ട് വയസുകാരി വി​ദ്യാ​ര്‍​ഥി​നി​യെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ കാ​ണി​ച്ചു പ്ര​ലോ​ഭി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലാണ് അറസ്റ്റ്. താ​മ​ര​ശേ​രി സ്വദേശിനിയാണ് പിടിയിലായത്.

ഏപ്രിൽ 16-നാണ് കേ​സി​നാസ്പദമായ സം​ഭ​വം. അ​യ​ൽ​വാ​സി​യാ​യ വി​ദ്യാ​ർ​ഥി​നി വീ​ടി​ന​ടു​ത്തു​ള്ള ഗ്രൗ​ണ്ടി​ൽ സൈ​ക്കി​ൾ പ​രി​ശീ​ല​നം ന​ട​ത്തു​ന്പോ​ൾ അധ്യാപിക മൊ​ബൈ​ലി​ലെ അ​ശ്ലീ​ല ചി​ത്രം കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ ചൈ​ല്‍​ഡ് ലൈ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി താ​മ​ര​ശേ​രി പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പോ​ക്‌​സോ പ്ര​കാ​രം അ​റ​സ്റ്റു ചെ​യ്ത അധ്യാപികയെ കോ​ഴി​ക്കോ​ട് പോ​ക്‌​സോ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.