സം​സ്ഥാ​ന​ത്ത് ഒ​ന്പ​തു പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ൾ; കൂ​ടു​ത​ൽ ക​ണ്ണൂ​രി​ൽ
Saturday, May 23, 2020 5:27 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഒ​ന്പ​തു പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ൾ കൂ​ടി. ശ​നി​യാ​ഴ്ച പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ അ​റി​യി​പ്പ്.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ നാ​ഗ​ല​ശേ​രി, ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ചി​റ​യ്ക്ക​ൽ, മാ​ലൂ​ർ, ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ, പ​യ്യ​ന്നൂ​ർ മു​ൻ​സി​പ്പാ​ലി​റ്റി, ചെ​ന്പി​ലോ​ട്, അ​യ്യ​ൻ​കു​ന്ന്, കോ​ട്ട​യം മ​ല​ബാ​ർ, കോ​ട്ട​യം ജി​ല്ല​യി​ലെ കോ​രു​ത്തോ​ട് എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ. നി​ല​വി​ൽ ആ​കെ 37 ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണ് ഉ​ള്ള​ത്.

അ​തേ​സ​മ​യം, മ​ടു​ക്ക സ്വ​ദേ​ശി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​രൂ​ത്തോ​ടി​നെ ഹോ​ട്ട്സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പു​തി​യ അ​റി​യി​പ്പ് സം​ബ​ന്ധി​ച്ചു വ്യ​ക്ത​ത ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.