എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ പ​രീ​ക്ഷാ കേ​ന്ദ്ര മാ​റ്റം: ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Saturday, May 23, 2020 6:35 PM IST
തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​റ്റം അ​നു​വ​ദി​ച്ചു​ള്ള ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രി​ൽ മീ​ഡി​യം, കോ​ഴ്സ് എ​ന്നി​വ കൃ​ത്യ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത് പു​തി​യ പ​രീ​ക്ഷാ​കേ​ന്ദ്രം ല​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് പ​രീ​ക്ഷാ​കേ​ന്ദ്ര​വും കോ​ഴ്സു​ക​ൾ ല​ഭ്യ​മ​ല്ലാ​ത്ത പ​രീ​ക്ഷാ​കേ​ന്ദ്രം തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ​ക്ക് കോ​ഴ്സു​ക​ൾ നി​ല​വി​ലു​ള്ള തൊ​ട്ട​ടു​ത്ത പ​രീ​ക്ഷാ​കേ​ന്ദ്ര​വു​മാ​ണ് അ​നു​വ​ദി​ച്ച​ത്.

ലി​സ്റ്റ് sslcexam.kerala.gov.in, www.hscap.kerala.gov.in, www.vhscap.kerala.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ലെ Application for Centre Change എ​ന്ന ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്. പു​തി​യ പ​രീ​ക്ഷാ​കേ​ന്ദ്രം അ​നു​വ​ദി​ച്ചു​ള്ള വ്യ​ക്തി​ഗ​ത സ്ലി​പ്പ് Centre Allot Slip എ​ന്ന ലി​ങ്കി​ൽ​നി​ന്ന് പ്രി​ന്‍റെ​ടു​ക്കാം.

പു​തി​യ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ന് നി​ല​വി​ലു​ള്ള ഹാ​ൾ​ടി​ക്ക​റ്റും വെ​ബ്സൈ​റ്റി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന സെ​ന്‍റ​ർ അ​ലോ​ട്ട്മെ​ന്‍റ് സ്ലി​പ്പും സ​ഹി​ത​മാ​ണ് ഹാ​ജ​രാ​കേ​ണ്ട​ത്. ഏ​തെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക്ക് ഹാ​ൾ​ടി​ക്ക​റ്റ് കൈ​വ​ശ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സെ​ന്‍റ​ർ അ​ലോ​ട്ട്മെ​ന്‍റ് സ്ലി​പ്പും ഏ​തെ​ങ്കി​ലും തി​രി​ച്ച​റി​യ​ൽ രേ​ഖ​യും സ​ഹി​തം പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ന് ഹാ​ജ​രാ​ക​ണം.

2020 മാ​ർ​ച്ചി​ലെ പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്ക് സ​ഹാ​യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള സി​ഡ​ബ്ള്യു​എ​സ്എ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ പു​തി​യ പ​രീ​ക്ഷാ​കേ​ന്ദ്രം ചീ​ഫ് സൂ​പ്ര​ണ്ടു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് പു​തി​യ കേ​ന്ദ്ര​ത്തി​ൽ സ്‌​ക്രൈ​ബ്/ ഇ​ന്‍റ​ർ​പ്ര​ട്ട​ർ സേ​വ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.