"​മു​ഖ്യ​മ​ന്ത്രി ബ​ഹു​രാ​ഷ്ട്ര കു​ത്ത​ക ക​ന്പ​നി​യു​ടെ വ​ക്താ​വാ​യി മാ​റി’; വീ​ണ്ടും ചെ​ന്നി​ത്ത​ല
Tuesday, June 30, 2020 6:21 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ-​മൊ​ബി​ലി​റ്റി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ വാ​ങ്ങാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക്ക് ക​ണ്‍​സ​ൾ​ട്ട​ൻ​സി ന​ൽ​കി​യ​തി​ൽ വ​ലി​യ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന ആ​രോ​പ​ണം ആ​വ​ർ​ത്തി​ച്ചു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

പ്രൈ​സ് വാ​ട്ട​ർ ഹൗ​സ് കൂ​പ്പേ​ഴ്സ് (പി​ഡ​ബ്ല്യൂ​സി) പ​ല പേ​രി​ൽ ക​ന്പ​നി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. സെ​ബി നി​രോ​ധി​ച്ച ക​ന്പ​നി​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന​തു പ​ച്ച​ക്ക​ള്ള​മാ​ണ്. സെ​ബി നി​രോ​ധി​ച്ച ക​ന്പ​നി​ക്കു ത​ന്നെ​യാ​ണ് പ്രൈ​സ് വാ​ട്ട​ർ ഹൗ​സ് കു​പ്പേ​ഴ്സി​നും ക​രാ​ർ കൊ​ടു​ത്തി​ട്ടു​ള്ള​ത്. സെ​ബി നി​രോ​ധി​ച്ച ക​ന്പ​നി പി​ഡ​ബ്ല്യൂ​സി​യു​ടെ​ത് ത​ന്നെ​യാ​ണ്. സെ​ബി​യു​ടെ ഉ​ത്ത​ര​വി​ൽ നി​രോ​ധ​നം വ്യ​ക്ത​മാ​യി പ​റ​യു​ന്നു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല ചൂ​ണ്ടി​ക്കാ​ട്ടി.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പി​ഡ​ബ്ലി​യു​സി​യു​ടെ വ​ക്താ​വാ​യി മാ​റി​യെ​ന്നും പ്രൈ​സ് വാ​ട്ടേ​ഴ്സ് ഹൗ​സ് കൂ​പ്പേ​ഴ്സ് എ​ന്ന ക​ന്പ​നി​ക്ക് ക​ണ്‍​സ​ൾ​ട്ട​ൻ​സി ക​രാ​ർ ന​ൽ​കി​യ​തി​ൽ അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി സെ​ബി​യു​ടെ ഉ​ത്ത​ര​വ് വാ​യി​ച്ചു​നോ​ക്കാ​തെ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്ക​ത്ത രീ​തി​യി​ലാ​ണ് ഇ​ത് വേ​റെ ക​ന്പ​നി​യാ​ണെ​ന്നും നി​രോ​ധ​നം വേ​റെ ക​ന്പ​നി​ക്കാ​ണെ​ന്നും പ​റ​ഞ്ഞ​ത്. എ​ല്ലാ കാ​ര്യ​ങ്ങ​ളും വ്യ​ക്ത​മാ​യി പ​ഠി​ച്ചാ​ണ് താ​ൻ വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി ഒ​രു ബ​ഹു​രാ​ഷ്ട്ര കു​ത്ത​ക ക​ന്പ​നി​യു​ടെ വ​ക്താ​വാ​യി മാ​റി​യ​ത് ത​ന്നെ അ​തി​ശ​യി​പ്പി​ക്കു​ന്നു. നി​ക്സി എം​പാ​ന​ൽ ചെ​യ്ത ക​ന്പ​നി​ക​ൾ​ക്ക് ടെ​ൻ​ഡ​ർ ഇ​ല്ലാ​തെ ക​രാ​ർ ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചി​രു​ന്നോ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​യ​ണം. മ​ന്ത്രി​സ​ഭ അ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ ആ ​തീ​രു​മാ​ന​ത്തി​ന്‍റെ ഒ​രു കോ​പ്പി പ്ര​തി​പ​ക്ഷ​നേ​താ​വാ​യ ത​നി​ക്ക് ന​ൽ​ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.