ബം​ഗാ​ളി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ കോ​വി​ഡ് ബാ​ധി​ത​ൻ (99 വ​യ​സ്) രോ​ഗ​മു​ക്ത​ന്‍
Thursday, July 2, 2020 6:58 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ കോ​വി​ഡ് ബാ​ധി​ത​ൻ രോ​ഗ​മു​ക്ത​നാ​യി. 99 വ​യ​സു​ള്ള ശ്രീ​പ​തി ന്യാ​യ​ബ​നാ​ണു കോ​വി​ഡി​ൽ​നി​ന്നു രോ​ഗ​മു​ക്തി നേ​ടി​യ​ത്.

സൗ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ ഡ​യ​മ​ണ്ട് ഹാ​ർ​ബ​ർ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം ബു​ധ​നാ​ഴ്ച കോ​ൽ​ക്ക​ത്ത​യി​ലെ സ്വ​കാ​ര്യ ന​ഴ്സിം​ഗ് ഹോ​മി​ൽ​നി​ന്നു ഡി​സ്ചാ​ർ​ജ് നേ​ടി. ഇ​ദ്ദേ​ഹ​ത്തി​ന് പ്രാ​യ സം​ബ​ന്ധി​യാ​യ അ​സു​ഖ​ങ്ങ​ളു​ണ്ടെ​ന്നു ന​ഴ്സിം​ഗ് ഹോം ​ജീ​വ​ന​ക്കാ​രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മാ​സം 28-നാ​ണു ന്യാ​യ​ബ​ൻ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. ഒ​രാ​ഴ്ച​യാ​യി ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ 72, 53 എ​ന്നി​ങ്ങ​നെ പ്രാ​യ​മു​ള്ള മ​ക്ക​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രും ചി​കി​ത്സ​യി​ലാ​ണ്.

നേ​ര​ത്തെ, ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ 99 വ​യ​സു​കാ​രി​യും കോ​വി​ഡ് മു​ക്തി നേ​ടി​യി​രു​ന്നു. ബം​ഗ​ളു​രു സ്വ​ദേ​ശി​നി​യാ​യ മാ​ഴ്സ​ലീ​ന സ​ൽ​ധാ​ന​യാ​ണ് കോ​വി​ഡ് മു​ക്ത​യാ​യി ആ​ശു​പ​ത്രി വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.