അ​ർ​ധ സൈ​നി​ക​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം; മു​ഖ്യ​മ​ന്ത്രി​ക്ക് ഉ​ത്ക​ണ്ഠ
Tuesday, July 7, 2020 7:00 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ർ​ധ സൈ​നി​ക​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ കോ​വി​ഡ് പ​ട​രു​ന്ന​ത് വ​ലി​യ ഉ​ത്ക​ണ്ഠ ഉ​ള​വാ​ക്കു​ന്ന​താ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. 66 സി​ഐ​എ​സ്എ​ഫ് ജ​വാ​ൻ​മാ​ർ​ക്കും ആ​ർ​മി​യി​ലെ 26 സൈ​നി​ക​ർ​ക്കും രോ​ഗം പി​ടി​പെ​ട്ട​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

വി​ദേ​ശ​ത്തു​നി​ന്നു​ൾ​പ്പെ​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ എ​ത്തി​യ​തു മ​ല​പ്പു​റം ജി​ല്ല​യി​ലേ​ക്കാ​ണ്. ര​ണ്ടാം സ്ഥാ​ന​ത്തു ക​ണ്ണൂ​രും മൂ​ന്നാം സ്ഥാ​ന​ത്ത് എ​റ​ണാ​കു​ള​വു​മാ​ണ്. ഏ​റ്റ​വും കു​റ​വ് ആ​ളു​ക​ളെ​ത്തി​യ​തു വ​യ​നാ​ട്ടി​ലേ​ക്കാ​ണ്. സം​സ്ഥാ​നം തി​രി​ച്ചു​ള്ള ക​ണ​ക്കു നോ​ക്കി​യാ​ൽ ഏ​റ്റ​വും അ​ധി​കം പേ​ർ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​യ​ത് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നാ​ണ്. തൊ​ട്ടു പി​ന്നി​ൽ ക​ർ​ണാ​ട​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ആ​ഭ്യ​ന്ത​ര​യാ​ത്ര​ക്കാ​രി​ൽ 64.05 ശ​ത​മാ​നം പേ​രും വ​ന്ന​തു റെ​ഡ്സോ​ണി​ൽ നി​ന്നാ​ണ്. റോ​ഡു​ക​ളി​ലൂ​ടെ​യാ​ണു ഭൂ​രി​ഭാ​ഗ​വും എ​ത്തി​യ​ത്. ആ​കെ വ​ന്ന​തി​ൻ​റെ 62.55 ശ​ത​മാ​നം. വ്യോ​മ​മാ​ർ​ഗം വ​ന്ന​ത് 19.11 ശ​ത​മാ​നം. റെ​യി​ൽ​വേ വ​ഴി 14.82 ശ​ത​മാ​നം. ബാ​ക്കി വ​ന്ന​ത് ക​പ്പ​ൽ വ​ഴി​യാ​ണ്. കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​യ​വ​രി​ൽ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​കേ​ണ്ടി വ​ന്ന​ത് 2583 പേ​രാ​ണ്. അ​ത് ഇ​തു​വ​രെ വ​ന്ന​തി​ന്‍റെ പോ​യി​ന്‍റ് 51 ശ​ത​മാ​ന​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

കോ​വി​ഡ് ഭേ​ദ​മാ​യ രോ​ഗി​ക​ൾ ഏ​ഴു ദി​വ​സം വീ​ടു​ക​ളി​ൽ തു​ട​ര​ണം. അ​തു രോ​ഗി​യാ​യി​രു​ന്ന ആ​ളും വീ​ട്ടു​കാ​രും എ​ല്ലാ​മു​പ​രി വാ​ർ​ഡ് ത​ല​സ​മി​തി​യും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.