കേ​ര​ളം കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ൽ, അ​ടു​ത്ത​ത് സ​മൂ​ഹ​വ്യാ​പ​നം: മു​ഖ്യ​മ​ന്ത്രി
Tuesday, July 14, 2020 7:28 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം കോ​വി​ഡ് രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ജാ​ഗ്ര​ത കു​റ​ഞ്ഞാ​ൽ സ​മൂ​ഹ​വ്യാ​പ​ന​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ മാ​ത്ര​മേ കോ​വി​ഡി​നെ നി​യ​ന്ത്രി​ക്കാ​ൻ സാധിക്കു​വെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് നാ​ല് ഘ​ട്ട​ങ്ങ​ളാ​ണു​ള്ള​ത്. രോ​ഗി​ക​ളി​ല്ലാ​ത്ത സ്ഥി​തി, പു​റ​ത്തു​നി​ന്ന് രോ​ഗി​ക​ളെ​ത്തി സ​മൂ​ഹ​ത്തി​ലെ ചി​ല​രി​ലേ​ക്ക് രോ​ഗം പ​ക​രു​ന്ന ഘ​ട്ടം (സ്പൊ​റാ​ഡി​ക്), ചി​ല ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ലും പ്ര​ദേ​ശ​ങ്ങ​ളി​ലും കേ​ന്ദ്രീ​ക​രി​ച്ചു​ള​ള രോ​ഗ​വ്യാ​പ​നം (ക്ല​സ്റ്റേ​ഴ്സ്), വ്യാ​പ​ക​മാ​യ സ​മൂ​ഹ​വ്യാ​പ​നം. കേ​ര​ളം മൂ​ന്നാം​ഘ​ട്ട​ത്തി​ലെ​ത്തി നി​ൽ​ക്കു​ന്ന​താ​യാ​ണ് ഇ​പ്പോ​ൾ മ​ന​സി​ലാ​ക്കു​ന്ന​ത്.

മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം അ​ട​ക്കം പ​ല ജി​ല്ല​ക​ളി​ലും ക്ല​സ്റ്റ​റു​ക​ളു​ണ്ട്. അ​ടു​ത്ത ഘ​ട്ടം സ​മൂ​ഹ​വ്യാ​പ​ന​മാ​ണ്. ഇ​ത് ത​ട​യാ​ൻ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി. സ​മ്പ​ർ​ക്ക​രോ​ഗ​വ്യാ​പ​നം കൂ​ടാ​ൻ കാ​ര​ണം ന​മ്മു​ടെ അ​ശ്ര​ദ്ധ​യാ​ണ്. അ​തി​നാ​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത​യോ​ടെ മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.