പ​ഞ്ചാ​ബ് വ്യാ​ജ​മ​ദ്യ ദു​ര​ന്തം: ഏ​ഴ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ആ​റ് പോ​ലീ​സു​കാ​ർ​ക്കും സ​സ്പെ​ൻ​ഷ​ൻ
Saturday, August 1, 2020 9:36 PM IST
ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ലെ വ്യാ​ജ​മ​ദ്യ ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ആ​റ് പോ​ലീ​സു​കാ​ർ​ക്കും സ​സ്പെ​ൻ​ഷ​ൻ. അ​തേ​സ​മ​യം ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 86 ആ​യി. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ര​ണ്ട് ല​ക്ഷം രൂ​പ വീ​തം പ്ര​ഖ്യാ​പി​ച്ചു.

63 പേ​രാ​ണ് ത​ര​ണ്‍ ത​ര​ണ്‍ ജി​ല്ല​യി​ൽ മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി വ​രെ 39 മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​ത്. അ​മൃ​ത്സ​റി​ൽ 12 മ​ര​ണ​വും ബ​ട്ടാ​ല​യി​ലെ ഗു​രു​ദാ​സ്പു​രി​ൽ 11 മ​ര​ണ​വും സം​ഭ​വി​ച്ചു.

ബു​ധ​നാ​ഴ്ച രാ​ത്രി​ക്കു​ശേ​ഷ​മാ​ണു മ​ദ്യ​ദു​ര​ന്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണ​ത്തി​നു മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.