സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം; മ​രി​ച്ച​ത് വ​യ​നാ​ട് സ്വ​ദേ​ശി
Saturday, August 1, 2020 11:49 PM IST
വ​യ​നാ​ട്: സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി. വ​യ​നാ​ട് പെ​രി​യ സ്വ​ദേ​ശി റെ​ജി (45) ആ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ജൂ​ലൈ 17 നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ജൂ​ലൈ 25നാ​ണ് റെ​ജി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഓ​ട്ടോ​ഡ്രൈ​വ​റാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് നി​ര​വ​ധി പേ​രു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു.

റെ​ജി​യു​ടെ ഭാ​ര്യ​യ്ക്കും മ​ക്ക​ള്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​ര്‍ രോ​ഗ​മു​ക്ത​രാ​വു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.