പി​ണ​റാ​യി​ക്കു നി​ഴ​ലി​നെ പോ​ലും പേ​ടി, ഭീ​ഷ​ണി ബി​ജെ​പി​ക്കു നേ​രെ വേ​ണ്ട: സു​രേ​ന്ദ്ര​ൻ
Wednesday, September 16, 2020 5:12 PM IST
തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്രീ​യ​മാ​യി ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്പോ​ൾ മ​റു​പ​ടി പ​റ​യാ​തെ വ്യ​ക്തി​പ​ര​മാ​യി അ​ക്ര​മം ന​ട​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി​ക്കു സ്വ​ന്തം നി​ഴ​ലി​നെ പോ​ലും ഭ​യ​മാ​ണെ​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും മ​ന്ത്രി ജ​ലീ​ലി​ന്‍റെ​യും രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി​യു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി​ണ​റാ​യി​ക്കാ​ണ് മാ​ന​സി​ക നി​ല തെ​റ്റി​യ​ത്. ഭ​യ​മാ​ണ് അ​ദ്ദേ​ഹ​ത്തെ വേ​ട്ട​യാ​ടു​ന്ന​ത്. സ്വ​ന്തം നി​ഴ​ലി​നെ പോ​ലും അ​ദ്ദേ​ഹം ഭ​യ​പ്പെ​ടു​ന്നു. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ എ​പ്പോ​ഴാ​ണു ത​ന്നി​ലേ​ക്ക് എ​ത്തു​ന്ന​തെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് അ​ദ്ദേ​ഹം. നാ​ല​ര​കൊ​ല്ലം മു​ന്പ് മ​റ്റൊ​രു മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ൽ പി​ണ​റാ​യി സ്വീ​ക​രി​ച്ച നി​ല​പാ​ട് കു​റ്റാ​രോ​പി​ത​ർ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് മാ​റ​ണം എ​ന്നാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ത് ബാ​ധ​ക​മാ​കി​ല്ലേ എ​ന്നും സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു.

ബി​ജെ​പി​ക്കെ​തി​രെ പ​ര​സ്യ വെ​ല്ലു​വി​ളി ന​ട​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പാ​ർ​ട്ടി ക്രി​മി​ന​ലു​ക​ൾ​ക്കും സി​പി​എ​മ്മി​ന്‍റെ പോ​ലീ​സി​നും അ​ക്ര​മം ന​ട​ത്താ​നു​ള്ള സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​ത്. പി​ണ​റാ​യി​യു​ടെ ഭീ​ഷ​ണി ബി​ജെ​പി​ക്കു നേ​രെ വേ​ണ്ട. ഭീ​ഷ​ണി കൊ​ണ്ട് പി·ാ​റു​ന്ന​വ​ര​ല്ല ബി​ജെ​പി. ബി​ജെ​പി അ​ധ്യ​ക്ഷ​നെ വേ​റെ ക​ണ്ടോ​ളാം എ​ന്നു പ​റ​യു​ന്ന പി​ണ​റാ​യി​യു​ടെ ഉ​ദ്ദേ​ശ്യം വ്യ​ക്ത​മാ​ണ്. ച​തി​യും അ​ക്ര​മ​വും ന​ട​ത്തി സ​മ​ര​ത്തെ നേ​രി​ടാ​നാ​ണ് ഭാ​വ​മെ​ങ്കി​ൽ ഞ​ങ്ങ​ളും ത​യാ​റാ​ണെ​ന്ന് സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്തു കേ​സി​ലും മ​യ​ക്കു​മ​രു​ന്ന് കേ​സി​ലു​മെ​ല്ലാം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​നും മ​റ്റു മ​ന്ത്രി​മാ​ർ​ക്കും സി​പി​എം നേ​താ​ക്ക​ളു​ടെ മ​ക്ക​ൾ​ക്കും ബ​ന്ധ​മു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ​ത് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളാ​ണ്. അ​തൊ​ന്നും പ്ര​തി​പ​ക്ഷം കെ​ട്ടി​ച്ച​മ​ച്ച​ത​ല്ല. എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ൾ​ക്കൊ​ന്നും വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ൽ​കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.