3830 കോ​വി​ഡ് കേ​സു​ക​ൾ​കൂ​ടി; 14 മ​ര​ണം, 350 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ട​മ​റി​യി​ല്ല; ആ​ശ​ങ്ക
Wednesday, September 16, 2020 6:01 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു 3830 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം 675, കോ​ഴി​ക്കോ​ട് 468, ആ​ല​പ്പു​ഴ 323, എ​റ​ണാ​കു​ളം 319, കൊ​ല്ലം 300, മ​ല​പ്പു​റം 298, തൃ​ശൂ​ർ 263, ക​ണ്ണൂ​ർ 247, പ​ത്ത​നം​തി​ട്ട 236, പാ​ല​ക്കാ​ട് 220, കോ​ട്ട​യം 187, കാ​സ​ർ​ഗോ​ഡ് 119, വ​യ​നാ​ട് 99, ഇ​ടു​ക്കി 76 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

14 മ​ര​ണ​ങ്ങ​ളാ​ണ് ബു​ധ​നാ​ഴ്ച കോ​വി​ഡ്19 മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. സെ​പ്റ്റം​ബ​ർ 13ന് ​മ​ര​ണ​മ​ട​ഞ്ഞ ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി ടി.​വി. രാ​ജേ​ഷ് (47), സെ​പ്റ്റം​ബ​ർ 10ന് ​മ​ര​ണ​മ​ട​ഞ്ഞ മ​ല​പ്പു​റം അ​രീ​ക്കോ​ട് സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ർ (70), സെ​പ്റ്റം​ബ​ർ 9ന് ​മ​ര​ണ​മ​ട​ഞ്ഞ മ​ല​പ്പു​റം നെ​ടു​വ സ്വ​ദേ​ശി​നി ന​ഫീ​സ (76), തി​രു​വ​ന​ന്ത​പു​രം പാ​പ്പ​നം​കോ​ട് സ്വ​ദേ​ശി നി​ജാ​മു​ദീ​ൻ (61), കൊ​ല്ലം പേ​ര​യം സ്വ​ദേ​ശി തോ​മ​സ് (59), സെ​പ്റ്റം​ബ​ർ 8ന് ​മ​ര​ണ​മ​ട​ഞ്ഞ കോ​ഴി​ക്കോ​ട് ക​ല്ലാ​യി സ്വ​ദേ​ശി​നി കു​ഞ്ഞീ​രി (56), കോ​ഴി​ക്കോ​ട് പ​റ​ന്പി​ൽ സ്വ​ദേ​ശി ര​വീ​ന്ദ്ര​ൻ (69) എ​ന്നി​വ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു.

സെ​പ്റ്റം​ബ​ർ ആ​റി​ന് മ​ര​ണ​മ​ട​ഞ്ഞ പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​നി റം​ല (56), പാ​ല​ക്കാ​ട് ചെ​ർ​മു​ണ്ട​ശേ​രി സ്വ​ദേ​ശി ല​ത (52), സെ​പ്റ്റം​ബ​ർ 4ന് ​മ​ര​ണ​മ​ട​ഞ്ഞ പാ​ല​ക്കാ​ട് കു​ല​ക​ല്ലൂ​ർ സ്വ​ദേ​ശി​നി സ​ര​സ്വ​തി​യ​മ്മ (84), സെ​പ്റ്റം​ബ​ർ 1ന് ​മ​ര​ണ​മ​ട​ഞ്ഞ പാ​ല​ക്കാ​ട് ക​ല്ലേ​പ്പാ​ലം സ്വ​ദേ​ശി സു​ലൈ​മാ​ൻ (49), പാ​ല​ക്കാ​ട് ക​ർ​ണ​കി ന​ഗ​ർ സ്വ​ദേ​ശി സി. ​സു​ബ്ര​ഹ്മ​ണ്യ​ൻ (84), ഓ​ഗ​സ്റ്റ് 28ന് ​മ​ര​ണ​മ​ട​ഞ്ഞ പാ​ല​ക്കാ​ട് പ​ട്ടാ​ന്പി സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ർ (80), ഓ​ഗ​സ്റ്റ് 30ന് ​മ​ര​ണ​മ​ട​ഞ്ഞ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സ​ജി​ത (45) എ​ന്നി​വ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു.

ഇ​തോ​ടെ ആ​കെ മ​ര​ണം 480 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ൾ എ​ൻ​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 49 പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും 153 പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​താ​ണ്. 3562 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 350 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. തി​രു​വ​ന​ന്ത​പു​രം 642 , കോ​ഴി​ക്കോ​ട് 455, എ​റ​ണാ​കു​ളം 301, ആ​ല​പ്പു​ഴ 297, കൊ​ല്ലം 285, മ​ല​പ്പു​റം 281, തൃ​ശൂ​ർ 254, ക​ണ്ണൂ​ർ 215, പാ​ല​ക്കാ​ട് 202, കോ​ട്ട​യം 186, പ​ത്ത​നം​തി​ട്ട 184, കാ​സ​ർ​ഗോ​ഡ് 112, വ​യ​നാ​ട് 92, ഇ​ടു​ക്കി 56 എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.