ന​വ​രാ​ത്രി ആ​ശം​സ അ​റി​യി​ച്ച് ജോ ​ബൈ​ഡ​നും ക​മ​ലാ ഹാ​രി​സും
Sunday, October 18, 2020 11:30 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ ഹി​ന്ദു സ​മൂ​ഹ​ത്തി​ന് ന​വ​രാ​ത്രി ആ​ശം​സ നേ​ർ​ന്ന് ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​നും വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ക​മ​ല ഹാ​രി​സും. തി​ന്മ​യു​ടെ മേ​ല്‍ ന​ന്മ വി​ജ​യി​ക്ക​ട്ടെ​യെ​ന്നും എ​ല്ലാ​വ​ര്‍​ക്കും നല്ല അ​വ​സ​ര​ങ്ങൾ ല​ഭി​ക്ക​ട്ടെ​യെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു.

ന​വ​രാ​ത്രി ആ​ഘോ​ഷി​ക്കു​ന്ന എ​ല്ലാ ഹി​ന്ദു സു​ഹൃ​ത്തു​ക്ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സ​ന്തോ​ഷ​പ്ര​ദ​മാ​യ ആ​ശം​സ​ക​ൾ നേ​രു​ന്നുവെന്ന് കമല ഹാരിസ് പറഞ്ഞു. കൂ​ടു​ത​ൽ സ​മ​ഗ്ര​വും നീ​തി​പൂ​ർ​വ​ക​വു​മാ​യ അ​മേ​രി​ക്ക കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നും ഈ ​അ​വ​സ​രം ന​മു​ക്കെ​ല്ലാ​വ​ർ​ക്കും പ്ര​ചോ​ദ​ന​മാ​ക​ട്ടെ​യെ​ന്നും അവർ ആശംസിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.