ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രാ​യ കേ​സി​ൽ നി​യ​മ പ​രി​ശോ​ധ​ന ന​ട​ത്താ​നൊ​രു​ങ്ങി ഗ​വ​ർ​ണ​ർ
Sunday, November 22, 2020 11:20 AM IST
തി​രു​വ​ന​ന്ത​പു​രം: ബാ​ർ കോ​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്കെ​തി​രാ​യ കേ​സി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ നി​യ​മ പ​രി​ശോ​ധ​ന ന​ട​ത്തും. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ സ​ർ​ക്കാ​ർ പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ പ​ക​പോ​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി. ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​വൂ.

ബാ​റു​ട​മ ബി​ജു ര​മേ​ശ് ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ല​ഭി​ച്ച പ​രാ​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ചെ​ന്നി​ത്ത​ല അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്ക് പു​റ​മെ മു​ൻ മ​ന്ത്രി​മാ​രാ​യ വി.​എ​സ്. ശി​വ​കു​മാ​ർ, കെ. ​ബാ​ബു എ​ന്നി​വ​ർ​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ബാ​ർ കോ​ഴ​ക്കേ​സ് വീ​ണ്ടും സ​ജീ​വ​മാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.