വൈ​ത്തി​രി​യി​ൽ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു
Thursday, January 14, 2021 8:06 AM IST
വ​യ​നാ​ട്: വൈ​ത്തി​രി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് മ​ര​ണം. ല​ക്കി​ടി ഓ​റി​യ​ന്‍റ​ൽ സ്കൂ​ൾ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ കോ​ട്ട​യം കു​ര്യ​നാ​ട് സ്വ​ദേ​ശി സെ​ബി​ൻ (21), ആ​ല​പ്പു​ഴ അ​രൂ​ർ സ്വ​ദേ​ശി രോ​ഹി​ത് (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 10 ന് ​കോ​ഴി​ക്കോ​ട്-​കൊ​ല്ല​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കോ​ഴി​ക്കോ​ട്ടു നി​ന്ന് ക​ൽ​പ​റ്റ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സും എ​തി​രെ വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കും ത​മ്മി​ൽ‌ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.